| Wednesday, 28th April 2021, 11:36 pm

ഓക്‌സിജനും മരുന്നുകളും പൂഴ്ത്തിവെച്ച് കൃത്രിമ ക്ഷാമം ഉണ്ടാക്കരുത്; ജനങ്ങളോട് ദല്‍ഹി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് ചികിത്സയ്ക്ക് ആവശ്യമായ ഓക്‌സിജനും മരുന്നുകളും പൂഴ്ത്തിവെക്കരുതെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതി.

അങ്ങനെ പൂഴ്ത്തിവെയ്ക്കാതിരുന്നാല്‍ കൃത്രിമമായി ഉണ്ടാക്കുന്ന ക്ഷാമം ഇല്ലാതാക്കാമെന്നും
ആവശ്യക്കാര്‍ക്ക് ഓക്‌സിജനും മരുന്നും ലഭ്യമാക്കാന്‍ സാധിക്കുമെന്നും കോടതി പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ സായുധ സേനയുടെ സേവനം തേടുന്നത് സംബന്ധിച്ച നിര്‍ദ്ദേശം പരിശോധിക്കാന്‍ കോടതി ദല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ഏഴ് ദിവസം നടത്തിയ ആര്‍.ടി.പി.സി.ആര്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ദല്‍ഹിയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഓക്‌സിജന്‍ ക്ഷാമം മൂലം നിരവധി മരണങ്ങളാണ് ദല്‍ഹിയില്‍ സംഭവിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: HC appeals to citizens not to hoard oxygen cylinders, Covid-19 medicines, help needy

We use cookies to give you the best possible experience. Learn more