മുംബൈ: ലോകം മുഴുവന്‍ നിരവധി ആരാധകരുള്ള സീരിസാണ് ഗെയിം ഓഫ് ത്രോണ്‍. പൗരാണിക കാലത്തെ കഥ പറയുന്ന ഗെയിം ഓഫ് ത്രോണില്‍ കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്ത എപ്പിസോഡിലെ ഒരു വന്‍ അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം.
സീരിസിന്റെ അവസാന സീസണിലെ നാലാം എപ്പിസോഡിലാണ് അബദ്ധം പിണഞ്ഞിരിക്കുന്നത് എപ്പിസോഡിന്റെ 17 മിനുട്ട് 40 സെക്കന്റില്‍ ഒരു കോഫികപ്പ് കണ്ടതാണ് ഇപ്പോള്‍ ചര്‍ച്ചയായത്.
എമിലി ക്ലര്‍ക്ക് അഭിനയിക്കുന്ന ഡനേറിയസ എന്ന കഥാപാത്രത്തിന് മുമ്പിലാണ് കോഫികപ്പ് കണ്ടത്. ഇതോടെ ഗെയിം ഓഫ് ത്രോണിന്റെ ആരാധകരായ ട്രോളന്‍മാര്‍ ഇത് ആഘോഷിക്കുകയായിരുന്നു.
ഇതോടെയാണ് വിശദീകരണവുമായി എച്ച്.ബി.ഒ എത്തിയത്. എമിലി ക്ലര്‍ക്ക് ഷോട്ടിന് മുന്‍പ് ഒരു ഹെര്‍ബല്‍ കോഫി ഓഡര്‍ ചെയ്തിരുന്നെന്നും. അത് ആ ഷോട്ടില്‍ ഉള്‍പ്പെടുകയായിരുന്നെന്നും പറഞ്ഞു.
ഇത് കോഫി ബ്രാന്റായ സ്റ്റാര്‍ബക്‌സിന്റെ കോഫി കപ്പാണെന്നാണ് ആരാധകര്‍ പറയുന്നത്. സംഭവത്തില്‍ സ്റ്റാര്‍ബക്‌സ് തങ്ങളുടെ ഓഫീഷ്യല്‍ അക്കൌണ്ടിലൂടെ പ്രതികരിച്ചിട്ടുണ്ട്. ഡാനി ഒരിക്കലും ഡ്രാഗണ്‍ ഡ്രിങ്ക് ഓഡര്‍ ചെയ്തിട്ടില്ലല്ലോ എന്നാണ് സ്റ്റാര്ബക്‌സിന്റെ ട്വീറ്റ്.
നേരത്തെ സീസണിന്റെ രണ്ടാമത്തെ എപ്പിസോഡ് എച്ച്.ബി.ഒ യില്‍ റിലീസ് ചെയ്യാനിരിക്കെ ഇന്റര്‍നെറ്റില്‍ ചോര്‍ന്നതും ചര്‍ച്ചയായിരുന്നു. അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിന്റെ ‘എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍’ എന്ന പുസ്തക പരമ്പരയുടെ ടെലിവിഷന്‍ ആവിഷ്‌കാരമാണ് ഗെയിം ഓഫ് ത്രോണ്‍സ്.
‘എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍’ എന്ന പുസ്തക പരമ്പരയിലെ ആദ്യത്തെ നോവലിന്റെ പേര് ഗെയിം ഓഫ് ത്രോണ്‍സ് എന്നായിരുന്നു ഇതാണ് ടെലിവിഷന്‍ സിരീസ് പേരായി സ്വീകരിച്ചിരിക്കുന്നത്. ഡേവിഡ് ബെനിയോഫ്, ഡി. ബി. വെയ്‌സ് എന്നിവരാണ് ഷോ നിര്‍മ്മിച്ചത്. 2011 ഏപ്രില്‍ 17 നാണ് ആദ്യ സീസണിന്റെ ആദ്യപ്രദര്‍ശനം നടന്നത്.