| Tuesday, 31st July 2012, 12:00 pm

അക്രമം തുടരുകയാണെങ്കില്‍ ലോക്പാല്‍ സമരവുമായി മുന്നോട്ട് പോകില്ല: ഹസാരെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്പാല്‍ ബില്ല് നടപ്പാക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ അണ്ണാ ഹസാരെ മാപ്പുപറഞ്ഞു. തന്റെ അനുയായികളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്ക് താന്‍ മാപ്പുപറുയകയാണെന്നും ഇത്തരം സംഭവങ്ങള്‍ ഇനിമേലില്‍ ആവര്‍ത്തിക്കില്ലെന്നും ഹസാരെ ഉറപ്പുനല്‍കി.[]

അനുയായികളുടെ ഭാഗത്തുനിന്നും ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കുകയാണെങ്കില്‍ തന്റെ ശ്രമം ഉപേക്ഷിക്കുമെന്നും ഹസാരെ മുന്നറിയിപ്പ് നല്‍കി. പ്രതിഷേധമാവാം. എന്നാല്‍ അത് സമാധാനപരമായിരിക്കണമെന്നും അദ്ദേഹം അനുയായികളെ ഉപദേശിച്ചു.

ജനാധിപത്യവ്യവസ്ഥിതിയെ മാധ്യമങ്ങളുമായി ചേര്‍ന്ന് ശക്തിപ്പെടുത്തുകയാണ് വേണ്ടത്. അല്ലാതെ ഇത്തരത്തിലല്ല പ്രതികരിക്കേണ്ടതെന്നും ഹസാരെ പറഞ്ഞു. ഹസാരെ സംഘാംഗമായ അരവിന്ദ് കെജ്‌രിവാളും സംഭവത്തില്‍ ഖേദപ്രകടനം നടത്തി.

അതേസമയം ശക്തമായ ലോക്പാല്‍ ബില്ല് ആവശ്യപ്പെട്ട് അന്നാ ഹസാരെ നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സമരം മൂന്നാം ദിനത്തിലേക്ക് കടന്നെങ്കിലും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകുന്നതിന്റെ യാതൊരു സൂചനയും ഇതുവരെ കണ്ടുതുടങ്ങിയിട്ടില്ല.

Latest Stories

We use cookies to give you the best possible experience. Learn more