| Monday, 21st August 2023, 11:29 pm

ഒടുക്കത്തെ പുറത്താക്കലായി പോയി!പക്ഷെ എന്ത് ചെയ്യാനാ മറ്റവനും സൂപ്പറല്ലെ; സൂപ്പര്‍താരത്തെ മാറ്റിയതിനെ കുറിച്ച് ഹെയ്‌ഡോസ്

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഓഗസ്റ്റ് 21ന് പ്രഖ്യാപിച്ചിരുന്നു. 17 അംഗ സ്‌ക്വാഡിനെയും ഒരു ബാക്കപ്പ് താരത്തെയുമാണ് ഇന്ത്യന്‍ ടീം ഏഷ്യാ കപ്പിന് അയക്കുന്നത്. ടീം പ്രഖ്യാപനത്തിന് ശേഷം പല താരങ്ങളും ആരാധകരും അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരുന്നു.

സര്‍പ്രൈസ് എന്‍ട്രിയുമായി തിലക് വര്‍മ എത്തിയപ്പോള്‍ സഞ്ജു സാംസണെ ബാക്കപ്പായി മാറ്റി നിര്‍ത്തിയിരുന്നു. സ്പിന്‍ മാന്ത്രികന്‍ യുസ്വേന്ദ്ര ചഹലിന്റെ പുറത്താക്കലാണ് മറ്റൊരു സര്‍പ്രൈസായി മാറിയത്. ടീമിലെ സീനിയര്‍ സ്പിന്നറായിട്ട് പോലും താരത്തെ ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

താരത്തിനെ ടീമിലുള്‍പ്പെടുത്താത്തതിലുള്ള തന്റെ പോയിന്റ് തുറന്നുപറയുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിങ് ബാറ്റര്‍ മാത്യൂ ഹെയ്ഡന്‍. ഇന്ത്യന്‍ ടീമില്‍ വലിയ ഒഴിവാക്കലുകള്‍ നടന്നിട്ടുണ്ടെന്നും അതില്‍ പ്രധാനിയാണ് ചഹലെന്നും ഹെയ്ഡന്‍ പറയുന്നു. എന്നാല്‍ കുല്‍ദീപ് ഉള്ളതിനാലാണ് അങ്ങനെ സംഭവച്ചിതെന്നും ഹെയ്ഡന്‍ പറഞ്ഞു.

‘ഇന്ത്യന്‍ സ്‌ക്വാഡില്‍ വലിയ ഒഴിവാക്കലുകള്‍ നടന്നിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒഴിവാക്കലാണ് ചഹലിന്റേത്. ആ ലെഗ് സ്പിന്നര്‍ മികച്ച കളിക്കാരനാണ്. എന്നാല്‍ കുല്‍ദീപ് യാദവ് ഓപ്ഷനായുള്ളത് കാരണം സെലക്ടടേര്‍സിന് കാര്യങ്ങള്‍ കഠിനമായിരുന്നിരിക്കണം. അവനും ഒരു സൂപ്പര്‍താരമാണ് അതുകൊണ്ടായിരിക്കണം അവര്‍ ആ ഓപ്ഷന്‍ തെരഞ്ഞെടുത്തത്,’ ഹെയ്ഡന്‍ പറഞ്ഞു.

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ് കൃഷ്ണ.

Content Highlight: Hayden shares his view on Ommission of Yuzvendra Chahal

We use cookies to give you the best possible experience. Learn more