കൊല്ലം: ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കൊല്ലം അഞ്ചലില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ നടത്തിയ പഞ്ച് മോദി ചാലഞ്ചില്‍ സംഘര്‍ഷം. ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധം തടഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്.
നരേന്ദ്ര മോദിയുടെ രൂപത്തില്‍ ഇടിക്കുന്ന പ്രതിഷേധ മാര്‍ഗ്ഗമായ പഞ്ച് മോദി ചാലഞ്ച് കേരളത്തില്‍ അവതരിപ്പിച്ചത് സി.പി.ഐയുടെ യുവജന വിഭാഗമായ എ.ഐ.വൈ.എഫാണ്. ഇതിനെതിരെ ബി.ജെ.പി അംഗങ്ങള്‍ സംസ്ഥാനത്ത് പല ഭാഗത്തും വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.
കൊല്ലത്ത് സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് പൊലീസുകാര്‍ സ്ഥലത്തെത്തി. എന്നാല്‍ പൊലീസുകാര്‍ പലര്‍ക്കും സംഭവത്തില്‍ പരിക്കേറ്റു.
സംഘര്‍ഷത്തിന് പിന്നാലെ ഇരു രാഷ്ട്രീയ സംഘടനകളും കൊല്ലത്ത് പ്രതിഷേധ പ്രകടനം നടത്തി. ഇതില്‍ സി.പി.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെ പൊലീസിന് നേരെ കല്ലേറും കയ്യേറ്റവും ഉണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൂടുതല്‍ സംഘര്‍ഷം ഉണ്ടാവാതിരിക്കാന്‍ അഞ്ചലില്‍ കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.