കോഴിക്കോട്: കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡില്‍ എ.ഐ.എസ്.എഫ് നടത്തിയ പഞ്ച് മോദി ചലഞ്ചില്‍ സംഘര്‍ഷം. പരിപാടി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ എത്തി തടഞ്ഞതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.
വൈകീട്ട് അഞ്ച് മണിയോടെ ആയിരുന്നു എ.ഐ.എസ്.എഫിന്റെ പരിപാടി. നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച രൂപത്തില്‍ ഇടിക്കുന്നതാണ് പഞ്ച് മോദി ചലഞ്ച്. ഇതിനിടെ എത്തിയ അഞ്ചോളം യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ മോദിക്കനുകൂലമായി മുദ്രാവാക്യം മുഴക്കുകയും, തടയാന്‍ ശ്രമിക്കുകയും ചെയ്തു.
പൊലീസ് ഇടപെട്ട് ഇരുവിഭാഗത്തേയും അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
പെട്രോള്‍ വില വര്‍ദ്ധവിനെ തുടര്‍ന്നാണ് സി.പി.ഐ പൊഷക സംഘടനകളായ എ.ഐ.എസ്.എഫും, ഐ.ഐ.വൈ.എഫും പഞ്ച് മോദി ചലഞ്ചിന് രൂപം കൊടുത്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ പരിപാടി നടത്തിയിരുന്നു.
ALSO READ: അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മൂന്ന് തവണ പരിപാടിയുടെ വേദി മാറ്റേണ്ടതായി വന്നു. ആദ്യം ബീച്ചിലും പിന്നീട് കിഡ്‌സണ്‍ കോര്‍ണറിലും നടത്തുമെന്ന് പ്രഖ്യാപിച്ച ശേഷമാണ് ബസ് സ്റ്റാന്‍ഡിലേക്ക് മാറ്റിയത്.