| Wednesday, 5th May 2021, 4:36 pm

ആരാണ് മികച്ച പ്രധാനമന്ത്രി; മോദിയെ മുട്ടുകുത്തിച്ച് മന്‍മോഹന്‍ സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ഇന്ത്യയിലെ ഏറ്റവും മികച്ച പ്രധാനമന്ത്രി ആരാണെന്ന് അറിയാന്‍ തെലുങ്ക് പ്രാദേശിക മാധ്യമമായ തെലുങ്ക് 360 നടത്തിയ അഭിപ്രായ സര്‍വേയില്‍ മോദിയെ പിന്തള്ളി മന്‍മോഹന്‍ സിംഗ്.

മന്‍മോഹന്‍ സിംഗാണോ നരേന്ദ്രമോദി ആണോ ഏറ്റവും മികച്ച പ്രധാനമന്ത്രി എന്നറിയാന്‍ വേണ്ടിയായിരുന്നു സര്‍വ്വേ.

24 മണിക്കൂര്‍ നീണ്ട ട്വിറ്റര്‍ പോളില്‍ 62.4 ശതമാനം പേരും പറഞ്ഞത് മികച്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ് എന്നായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 37.6 ശതമാനം വോട്ടാണ് ലഭിച്ചത്.

24 മണിക്കൂറിനിടെ 63000 പേരാണ് സര്‍വേയില്‍ പങ്കെടുത്തത് എന്നാണ് തെലുങ്ക് 360 പുറത്തുവിട്ട കണക്ക് പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Having seen 10 years of Manmohan Singh and 7 years of Modi, who do you think is a better PM?? survey

We use cookies to give you the best possible experience. Learn more