| Friday, 14th September 2012, 4:43 pm

രാജ്യത്ത് ഡീസല്‍ വിലനിയന്ത്രണം എടുത്തുകളയണമെന്ന് അലുവാലിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് ഡീസല്‍വില വര്‍ധിപ്പിച്ച സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമെന്ന് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ. കടബാധ്യത കുറക്കാനും രാജ്യത്തിന് എട്ടുശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ ഇതുപോലുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.[]

ഡീസല്‍ വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. ഈ തീരുമാനം വളരെ പ്രധാനപ്പെട്ടതാണെന്നാണ് എന്റെ അഭിപ്രായം. ഇന്ധനവിലയുടെ കാര്യത്തില്‍ ഘട്ടംഘട്ടമായി പുനര്‍നിര്‍ണ്ണയം ആവശ്യമാണ്. അലുവാലിയ പറഞ്ഞു. ഡീസലിന്റെ വിലനിയന്ത്രണം എടുത്തുകളയണമെന്നും അദ്ദേഹം പറഞ്ഞു.

ഡീസലിന് അഞ്ച് രൂപ വര്‍ധിപ്പിച്ചാല്‍ പോരെന്ന് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് മേധാവി ആര്‍.കെ സിങ്ങും നേരത്തേ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more