ന്യൂദല്‍ഹി: രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തി മുന്‍ ക്രിക്കറ്റ് താരം ഹര്ഭജന് സിംഗ്.
പല രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും തനിക്ക് ഓഫറുകള്‍ ലഭിക്കുന്നുണ്ടെന്ന് ഹര്ഭജന് പറഞ്ഞു. എന്നാല്‍ കാര്യമായി ചിന്തിച്ച ശേഷം മാത്രമേ തീരുമാനം എടുക്കൂവെന്ന് ഹര്ഭജന് പറഞ്ഞു.
‘സത്യം പറഞ്ഞാല്‍, ഞാന്‍ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല,വിവിധ പാര്‍ട്ടികളില്‍ നിന്ന് എനിക്ക് ഓഫറുകള്‍ ഉണ്ട്. എന്നാല്‍ വളരെ വിവേകപരമായി ഇരുന്നു ചിന്തിക്കേണ്ടിവരും. ഇത് ഒരു ചെറിയ തീരുമാനമായിരിക്കില്ല. ഞാന്‍ പാതി മനസ്സോടെ അത് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല, ഞാന്‍ അത് ചെയ്യാന്‍ തയ്യാറാണെന്ന് കരുതുന്ന ദിവസം, ഞാന്‍ അതിനായി പോകും,’ ഹര്ഭജന് പറഞ്ഞു.
ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്ഭജന് സിംഗ് കഴിഞ്ഞ ദിസമാണ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചത്.സോഷ്യല്‍ മീഡിയയിലൂടെയാണ് ഹര്ഭജന് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
നേരത്തെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദു ഹര്ഭജന് സിംഗിനൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയായത്.