| Monday, 28th August 2017, 11:05 am

'വെള്ളി ലഭിച്ചതില്‍ സന്തോഷമുണ്ട് പക്ഷേ ആ ദു:ഖം നില നില്‍ക്കുന്നു'; ഫൈനലിലെ പരാജയത്തിനു ശേഷം മനസ് തുറന്ന് വി.വി സിന്ധു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗ്ലാസ്‌ഗോ: ഒരു മണിക്കൂറും അമ്പത് മിനുട്ടും നീണ്ടു നിന്ന പോരാട്ടത്തിനു ശേഷമാണ് ഇന്ത്യയുടെ പി.വി സിന്ധു ജപ്പാന്റെ നോസോമി ഒകുഹാരയോട് പരാജയപ്പെട്ടത്. ഒളിമ്പിക്‌സില്‍ കൈവിട്ട സ്വര്‍ണ്ണം ലോക ചാമ്പ്യന്‍ഷിപ്പില്‍ നേടാമെന്നുറച്ചെത്തിയ താരത്തിന്റെ തോല്‍വി കായിക ഭാരതത്തിന് നിരാശയേകുന്നതായിരുന്നു.

മത്സരശേഷം സിന്ധുവും തന്റെ പരാജയത്തിലെ നിരാശ ആരാധകരുമായി പങ്കുവെച്ചു. വാക്കുകള്‍ ഇല്ലെന്നും തീര്‍ത്തും നിരാശയാണെന്നുമാണ് താരം പറഞ്ഞത്.


Dont Miss: ചിരിച്ചു തള്ളിയവരെല്ലാം ഇന്ന് ആ ദളിത് യുവാവിനോട് കടപ്പെട്ടിരിക്കുന്നു; നാടിനായി 27 വര്‍ഷത്തെ പ്രയത്‌നത്തിനൊടുവില്‍ കുളം സമര്‍പ്പിച്ച് യുവാവ്


ആദ്യസെറ്റ് 19-21നു നഷ്ടമായശേഷം രണ്ടാം സെറ്റില്‍ ഗംഭീര തിരിച്ചു വരവ് നടത്തിയ താരം 22-20 നാണ് സെറ്റ് നേടിയത്. പക്ഷേ നിര്‍ണ്ണായകമായ മൂന്നാം സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാടിയിട്ടും 20-22നു ഒകുഹോരയ്ക്ക് മുന്നില്‍ സിന്ധുവിനു അടിയറവ് പറയേണ്ടി വന്നു.

“പരാജയം തീര്‍ച്ചയായും നിരാശ തന്നെയാണ്. ആദ്യ ഗെയിം മുതല്‍ പോയിന്റുകള്‍ വളരെ നിര്‍ണ്ണായകമായിരുന്നു. ഞങ്ങള്‍ രണ്ടു പേരും ഒരു പോലെയാണ് മുന്നേറിയത്. രണ്ടു പേരും ലീഡ് ചെയ്തുകൊണ്ടിരുന്നു. മൂന്നാമത്തെ സെറ്റില്‍ 20-20 ല്‍ നില്‍ക്കുമ്പോള്‍ എനിക്കു തോന്നി ഇതാരുടെയും ഗെയിമാകാം” താരം പറഞ്ഞു.

“എനിക്ക് കുടുതല്‍ പറയാനില്ല. ഞാന്‍ നിരാശയിലാണ് സ്വര്‍ണം പ്രതീക്ഷിച്ച് അവസാനം നിമിഷം അത് നഷ്ടമാവുക എന്നത് നിരാശ തന്നെയാണ്. വെള്ളി ലഭിച്ചതില്‍ സന്തോഷമുണ്ട് പക്ഷേ ആ ദു:ഖം നില നില്‍ക്കുന്നു.” താരം കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more