| Monday, 28th October 2019, 10:25 pm

വാളയാറില്‍ വീഴച പറ്റി; മുഖ്യമന്ത്രിക്കും ബോധ്യപ്പെട്ടത് കൊണ്ടാണ് ന്യായീകരിക്കാത്തതെന്നും കൗണ്ടര്‍ പോയിന്റില്‍ മേഴ്‌സികുട്ടിയമ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വാളയാര്‍ കേസില്‍ വീഴ്ച പറ്റിയെന്നും ഈക്കാര്യത്തില്‍ ന്യായീകരണമേ ഇല്ലായെന്നും മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ. മനോരമന്യൂസിന്റെ കൗണ്ടര്‍ പോയിന്റിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

പൊലീസിനാണോ പ്രൊസിക്യൂഷനാണോ വീഴ്ചപറ്റിയതെന്ന് പരിശോധിക്കുമെന്നും സി.ബി.ഐ അന്വേഷണമാണോ പുനരന്വേഷണമാണോ വേണ്ടതെന്ന് പരിശോധിക്കുമെന്നും മേഴ്‌സി കുട്ടിയമ്മ പറഞ്ഞു.

വീഴചപറ്റിയെന്ന് മുഖ്യമന്ത്രിക്കും ബോധ്യപ്പെട്ടെന്നും അതുകൊണ്ടാണ് ന്യായീകരിക്കാത്തതെന്നും അവര്‍ പറഞ്ഞു. വിഷയത്തില്‍ ഇടപെടുമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ പറഞ്ഞു. പ്രശ്നം കമ്മീഷന്റെ ലീഗല്‍ സെല്‍ പരിശോധിക്കുമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ പ്രിയങ്ക് കനൂഖോ പറഞ്ഞു.

നേരത്തെ വാളയാര്‍ കേസില്‍ പുനരന്വേഷണം വേണമെന്ന് വനിതാ കമ്മിഷന്‍ പറഞ്ഞിരുന്നു.പോക്സോ കേസ് വനിത കമ്മിഷന്‍ കൈകാര്യം ചെയ്യേണ്ടതല്ല. കമ്മിഷനുമേല്‍ കുതിരകേറിയിട്ട് കാര്യമില്ലെന്നും സംഭവം ഉണ്ടായപ്പോള്‍ സ്ഥലം സന്ദര്‍ശിക്കാന്‍ തനിക്ക് സമയം ലഭിച്ചിരുന്നില്ലെന്നും കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രൊസിക്യൂഷന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ശിശുക്ഷേമ സമിതി അധ്യക്ഷന്‍ കേസില്‍ പ്രതികള്‍ക്കായി ഹാജരായത് തെറ്റാണെന്നും അധ്യക്ഷ പറഞ്ഞിരുന്നു.

അതേസമയം, കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ.എന്‍ രാജേഷിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കി. നേരത്തെ രാജേഷ് കേസില്‍ ഹാജരായതിനെ തള്ളി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ ഷൈലജ രംഗത്തെത്തിയിരുന്നു. ചെയര്‍മാന്‍ ഹാജരായത് തെറ്റാണെന്നും അത് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൊല്ലപ്പെട്ട കുട്ടികളില്‍ ഒരാളായ ഒമ്പതു വയസ്സുകാരി ആത്മഹത്യ ചെയ്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ ആവര്‍ത്തിച്ചിരുന്നു. സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന പ്രതിപക്ഷ ആരോപണത്തിനു മറുപടി പറയവെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

അതേസമയം 13 വയസ്സുകാരിയുടെ അസ്വാഭാവിക മരണമെന്നാണ് അദ്ദേഹം പറഞ്ഞത്. ആത്മഹത്യയെന്ന പൊലീസ് വാദത്തിനെതിരെ വ്യാപകമായ പ്രതിഷേധം നടക്കുമ്പോഴാണ് ആ വാദം മുഖ്യമന്ത്രിയും ആവര്‍ത്തിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തു നിന്ന് ഗുരതരവീഴ്ചയാണ് ഉണ്ടായതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചിരുന്നു.

‘ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പ്രതിഭാഗം അഡ്വക്കേറ്റിനെ നിയമിച്ചതും പ്രതികളെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ട് വന്നത് അരിവാള്‍ പാര്‍ട്ടിക്കാരാണെന്നുമുള്ള പെണ്‍കുട്ടികളുടെ അമ്മയുടെ വാക്കുകളും കൂട്ടി വായിക്കുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായം ഇരകള്‍ക്കല്ല പ്രതികള്‍ക്കാണ് ലഭിച്ചതെന്ന് വ്യക്തമാണെന്നും’ ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more