ന്യൂദല്‍ഹി: പൊതുയോഗത്തില്‍ ക്രിസ്തുമത വിശ്വാസികളുടെ തലവെട്ടണമെന്ന ആഹ്വാനവുമായി ഹിന്ദുത്വ നേതാവ് സ്വാമി പര്‍മാത്മാനന്ദ.
ചത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയില്‍ ഒരു പ്രതിഷേധ റാലിയില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പ്രസംഗത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
നിരവധി മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ പങ്കെടുത്ത റാലിയിലായിരുന്നു അദ്ദേഹത്തിന്റെ ആക്രോശം. ഹിന്ദുക്കളെ നിര്‍ബന്ധിച്ച് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതായി ആരോപിച്ചായിരുന്നു കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് റാലി സംഘടിപ്പിച്ചത്.
‘നിങ്ങളുടെ വീട്, തെരുവ്, അയല്‍പക്കം, ഗ്രാമം എന്നിവിടങ്ങളില്‍ ആരെങ്കിലും മതപരിവര്‍ത്തനത്തിന് വന്നാല്‍ അവരോട് ക്ഷമിക്കരുത്. വീട്ടില്‍ ഒരു ലാത്തി സൂക്ഷിക്കുക. ഞങ്ങളുടെ ഗ്രാമങ്ങളില്‍ ആളുകള്‍ ഒരു മഴു സൂക്ഷിക്കുന്നു. മത പരിവര്‍ത്തനത്തിന് വരുന്നവരെ ശിരഛേദം ചെയ്യാനാണിത്.
ഇത് പറയുമ്പോള്‍ ഞാന്‍ വെറുപ്പ് പ്രചരിപ്പിക്കുകയാണെന്ന് ഇപ്പോള്‍ നിങ്ങള്‍ പറയും. എന്നാല്‍ ചിലപ്പോള്‍ തീ കത്തിക്കേണ്ടി വരും,’ അദ്ദേഹം പറഞ്ഞു.
നിങ്ങള്‍ എന്തിനാണ് കിണറിനായി സമുദ്രം വിട്ടതെന്ന് മതപരിവര്‍ത്തനത്തിലൂടെ ക്രിസ്ത്യാനികളായവരോട് തനിക്ക് ചോദിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസംഗം നടക്കുമ്പോള്‍ ചത്തീസ്ഗഡിലെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ രാംവിചാര്‍ നേതം, നന്ദ്കുമാര്‍ സായ്, ബി.ജെ.പി വക്താവ് അനുരാഗ് സിംഗ് ദിയോ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Hate Watch: In Presence of BJP Bigwigs, Chhattisgarh Hindutva Leader Calls for Beheading Minorities