കാഞ്ഞങ്ങാട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി മണിപ്പൂര്‍ ഐക്യദാര്‍ഢ്യ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയില്‍ വിദ്വേഷ മുദ്രാവാക്യം നടത്തിയ പ്രവര്‍ത്തകനെ സംഘടനയില്‍ നിന്ന് പുറത്താക്കി. സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത മണിപ്പൂര്‍ ഐക്യദാര്‍ഢ്യ ദിനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച റാലിയില്‍ വിദ്വേഷ മുദ്രാവാക്യം നടത്തിയ അബ്ദുള്‍ സലാമിനെയാണ് സംഘടനയില്‍ നിന്ന് പുറത്താക്കിയത്.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഇയാളെ പുറത്താക്കിയതായി അറിയിച്ചു.
‘മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഇന്നലെ (25.07.2023) സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത മണിപ്പൂര്‍ ഐക്യദാര്‍ഢ്യ ദിനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ലീഗിന്റെ ആശയങ്ങള്‍ക്ക് വിരുദ്ധമായ രീതിയിലും അച്ചടിച്ചു നല്‍കിയതില്‍ നിന്ന് വ്യതിചലിച്ചും വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റായിട്ടാണ് പാര്‍ട്ടി കണക്കാക്കുന്നത്.
ആയതിനാല്‍ മുദ്രാവാക്യം വിളിച്ച് കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ അബ്ദുള്‍ സലാമിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതായി അറിയിക്കുന്നു,’ യൂത്ത് ലീഗിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഇന്നലെ വൈകിട്ടായിരുന്നു കാഞ്ഞങ്ങാട് റാലി നടന്നത്. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വക്കറ്റ് ഫൈസല്‍ ബാബുവാണ് റാലി ഉദ്ഘാടനം ചെയ്തത്.
content highlights: Hate sloganeering during Manipur solidarity rally; The youth league expelled the activist