| Thursday, 14th April 2022, 12:43 pm

'ഭാരതീയ സംസ്‌കാരത്തെ ഉയര്‍ത്തി പിടിക്കുന്ന സൗത്ത് ഇന്ത്യന്‍ സിനിമയെ കണ്ടുപടിക്കൂ'; ഹിന്ദുത്വയിലൂന്നി ബോളിവുഡിനെതിരെ വിദ്വേഷ പ്രചരണം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡ് സിനിമകള്‍ക്കെതിരെ വിദ്വേഷ പ്രചരണം. തീവ്രഹിന്ദുത്വ ഗ്രൂപ്പുകളില്‍ നിന്നുമാണ് സൗത്ത് ഇന്ത്യന്‍ സിനിമകളെ കണ്ടു പഠിക്കൂ എന്ന് ആഹ്വാനവുമായി വിദ്വേഷ പ്രചരണം നടക്കുന്നത്.

തെലുങ്കു സിനിമകളാണ് കൂടുതലായും ഇത്തരം ഗ്രൂപ്പുകള്‍ ഉയര്‍ത്തി പിടിക്കുന്നത്. ബോളിവുഡ് ലൂഡോയും, പി.കെയും, താണ്ഡവും പോലെയുള്ള സിനിമകള്‍ ചെയ്യുമ്പോള്‍ തെലുങ്കില്‍ ആര്‍.ആര്‍.ആറും ബാഹുബലിയും അഖണ്ഡയും ഹിന്ദുത്വ ബിംബങ്ങളെ നന്നായി ഉപയോഗിക്കുന്നു എന്ന് ഈ ഗ്രൂപ്പുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ആര്‍.ആര്‍.ആറിലെ രാംചരണിന്റെ ശ്രീരാമനെ ഓര്‍മിപ്പിക്കുന്ന രൂപങ്ങളും വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. തെലുങ്കു സിനിമകള്‍ ഭാരതീയ സംസ്‌കാരത്തെ ഉയര്‍ത്തി പിടിക്കുന്നു എന്നും വിദ്വേഷ പ്രചരണങ്ങള്‍ക്കൊപ്പം ചൂണ്ടിക്കാണിക്കുന്നുണ്ട്. ചില ഗ്രൂപ്പുകളില്‍ മലയാളം, തമിഴ് സിനിമകള്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നു.

ഇത്തരം വിദ്വേഷ പ്രചരണങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇപ്പോള്‍ മലയാളം ഗ്രൂപ്പുകളിലും പ്രചരിക്കുന്നുണ്ട്. അമല്‍ ലതീഷ് എന്ന് പ്രൊഫൈലില്‍ നിന്നുമാണ് സ്‌ക്രീന്‍ ഷോട്ടും ഒപ്പം കുറിപ്പും പ്രചരിക്കുന്നത്.

May be an image of 5 people, outdoors and text that says "21:53 facebook 3d IIভCIIG, #bollywood DEAR BOLLYWOOD! LEARN FROM TOLLYWOOD OR... LUDO RRR PK BAHUBALI TANDAV AKHANDA BE THE REASON OF OWN DESTRUCTION 2.3k Like 108 comments 188 shares Comment Share"May be an image of 6 people, people standing and text that says "14:54 16 Suggested for you Growing INDIA ...× Looks like, Ajmer main Chaadar chadhane se ab films hit nahi ho rahi. That's why these fake Bullywood hypocrites have started to bow down in front of Kashi Vishwanath. Don't fall for their tactics.. 34k 1.1k comments Like .1k shares Comment Share Bindhu Ullaskumar and others commented. x"May be an image of 5 people, people standing and text that says "9:58 facebook ARURE Bohot bhukh lagi hai yaar subah se kuch nahi khaya is with Aayush Maurya and 2 others. d Ram Charan arrives barefoot at Mumbai airport as he observes 41-day Ayyappa Deeksha. POSTOAST Always stick to your roots, no matter what. That's why we love him so much. 22k 93 comments 537 shares Like Comment Share Super Fans of F.R.I.E.N.D.S Jennifer Rodríguez Aragüez 6h … x"

‘അത്തരം പോസ്റ്റുകള്‍ക്ക് കീഴിലുള്ള പ്രതികരണങ്ങളും കമന്റുകളും അവിശ്വസനീയമാണ്, അന്ധമായി വീഴുകയും അത്തരം കാര്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന ധാരാളം ആളുകള്‍ ഉണ്ട്. എന്തുകൊണ്ടാണ് ബോളിവുഡിനോട് ഇത്ര വെറുപ്പ്? ആരാണ് ബോളിവുഡിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്? എന്തുകൊണ്ടാണ് തെലുങ്ക്, കന്നഡ സിനിമകളോട് ഈ അമിതമായ സ്‌നേഹം? ആരാണ് ഈ പ്രചരണത്തിന് പിന്നില്‍?,’ അമല്‍ ലതീഷ് ചോദിക്കുന്നു.

May be an image of 2 people and text that says "14:29 facebook vuyycuiiu Fight For Right RIGHOR 2d Tollywood vs Bollywood If they don't mend ways they will become history HOW SOUTH RESPECTS HOW B.WOOD DISRESPECTS लापता @RISE_ SAFFRONISM 174k Like 4.3k comments 18k shares Comment Share Film Companion Film Club Prashen Kyawal … It's sham that Marathi audience is not watching"May be an image of 2 people, beard and text that says "19:17 ම UE facebook Suggested or you REPUBLIC. … We Support Republic South Film Industry always show respect to Bharatiya Culture, Tradition. Not like bollywood. 209k 1.6k comments 7k shares Like Comment Share FILMFARE Filmfare 11h.6 … X"May be an image of 4 people, beard, people standing and text that says "8:20 facebook The Jaipur Dialogues Difference between Urduwood and Southern Industry. #Urduwood #SouthFilmIndustry #Hinduism #SanatanaDharma #JaipurDialogues #TJD Jaipur DIFFERENCE: BOLLYWOOD HEROES IN FOOTWEAR IN TEMPLES 2. TOLLYWOOD HERO OBSERVING AYYAPPA RITUAL OF 41 DAYS WITHOUT FOOTWEAR 8.6k Like 265 comments 952 shares Comment Share"

അടുത്തിടെ ഹൃദയത്തിലെ നായകനും നായികയും പൊറോട്ടയും ബീഫും കഴിക്കുന്ന രംഗത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീരാമകീര്‍ത്തനത്തിനൊപ്പം ബീഫ് കഴിക്കുന്ന ഹിന്ദു പെണ്‍കുട്ടി എന്ന വ്യഖ്യാനങ്ങളോടെ ഹിന്ദുത്വ ഗ്രൂപ്പുകളില്‍ വിദ്വേഷ പ്രചരണം നടന്നിരുന്നു.

Content Highlight: Hate propaganda against Bollywood movies based on Hindutva

We use cookies to give you the best possible experience. Learn more