| Saturday, 9th November 2024, 4:11 pm

തട്ടമിടാത്ത ഉമ്മ, ഉമ്മയെ അമ്മ എന്ന വിളിക്കുന്ന മോൻ; അൽ സാബിത്തിന്റെ ചിത്രങ്ങൾക്ക് താഴെ വിദ്വേഷ കമന്റ്, മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ‘ഉപ്പും മുളകും’ താരം അൽ സാബിത്തിനെതിരെ സൈബര്‍ അധിക്ഷേപം. അൽ സാബിത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോക്ക് കീഴിലാണ് വിദ്വേഷ കമന്റ് വന്നത്. സെപ്റ്റംബർ മൂന്നിന് അൽ സാബിത്ത് പോസ്റ്റ് ചെയ്ത ചിത്രത്തിന് കീഴിലാണ് കമന്റ് വന്നത്.

ചില്ലിങ് വിത്ത് ഫ്രണ്ട്‌സ് ആൻഡ് ഫാമിലി അറ്റ് കാശ്മീർ എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്ത ചിത്രത്തിൽ അൽസാബിത്തും മാതാവും സുഹൃത്തുക്കളുമാണ് ഉണ്ടായിരുന്നത്.

ഫേസ്ബുക്കിലെ ഈ പോസ്റ്റിന് കീഴിൽ അൽ സാബിത്തിനെയും മാതാവിനെയും അപമാനിക്കുന്ന തരത്തിൽ സമഹ് കെ.ബി എന്ന വ്യക്തി കമന്റ് ഇടുകയായിരുന്നു.

‘തലയിൽ തട്ടം ഇടാതെ നടക്കുന്ന ഉമ്മ പിന്നെ ഉമ്മയെ ‘അമ്മ എന്ന വിളിക്കുന്നു, ഗേൾ ഫ്രണ്ട്സിന്റെ കൂടെ കറങ്ങുന്നു’ എന്നതായിരുന്നു കമന്റ്. കമന്റിന് സാബിത്ത് തിരിച്ചും ഒരു മറുപടി ഇട്ടു. അത് വലിയ ജനശ്രദ്ധ നേടുകയും ചെയ്തു. പിന്നാലെ താരത്തിന് പിന്തുണയുമായി നിരവധിപേർ രംഗത്തെത്തുകയായിരുന്നു.

തനിക്ക് ട്രെൻഡിനൊപ്പം പോവാൻ സമയമില്ലെന്നും ഒരു കുടുംബം നോക്കാൻ ഉണ്ടെന്നും 25 വയസിലും മാതാപിതാക്കളുടെ ചിലവിൽ കഴിയുന്ന നിങ്ങൾക്കത് പറഞ്ഞാൽ മനസിലാകില്ലെന്നുമായിരുന്നു സാബിത്തിന്റെ മറുപടി.

‘നമ്മൾ വലിയ നടൻ ഒന്നും അല്ലെഡോ .ഒരു കുടുംബം നോക്കണം. പിന്നെ എൻ്റെ അമ്മയെ നോക്കണം. പിന്നെ അഭിനയം എൻ്റെ ഒരു പാഷൻ ആണ്, ട്രെൻഡിങ് ചേട്ടന്മാരെ എനിക്ക് ജീവിതത്തിൽ ഒരുപാട് നേടാൻ ഉണ്ട്. അതുകൊണ്ട് ട്രെൻഡിന് പുറകെ പോകാൻ സമയം ഇല്ല. 25 വയസിലും മാതാപിതാക്കളുടെ ചിലവിൽ കഴിയുന്ന നിങ്ങൾക്കത് മനസ്സിലാവില്ല. ഒപ്പം എന്നെ സപ്പോർട്ട് ചെയ്ത എല്ലാവര്ക്കും നന്ദി,’ അൽ സാബിത്ത് ഫേസ്ബുക്കിൽ കുറിച്ചു.

സംഭവം വിവാദമായതോടെ  സമഹ് കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

Content Highlight: Hate comments under Al Sabit’s pictures,

Latest Stories

We use cookies to give you the best possible experience. Learn more