തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ കമന്റുകള്‍. കഴിഞ്ഞ ദിവസം നടന്ന സി.പി.ഐ.എം വാര്‍ത്താസമ്മേളനത്തിനെത്തിയ കോടിയേരി ബാലകൃഷണന്റെ ആരോഗ്യസ്ഥിതിയെ പരിഹസിച്ചുള്ള കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
വെള്ളിയാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ കോടിയേരിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലനും സന്നിഹിതനായിരുന്നു.
ക്ഷീണിതനായി അനുഭവപ്പെട്ടിരുന്നെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായ ഭാഷയില്‍ തന്നെയാണ് കോടിയേരി ഉത്തരം നല്‍കിയത്.
അതിനിടെ, വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്ന കോടിയേരിയുടെ ആരോഗ്യസ്ഥിതിക്കെതിരെ വലിയ രൂപത്തിലുള്ള പരിഹാസ കമന്റുകളാണ് വന്നത്.
‘പടക്കം പൊട്ടി വികൃതമായ സംരക്ഷകന്‍’, ‘ബിഹാറിലെ കൊച്ചുമോനെ കൊണ്ടു വരേണ്ടേ’,
‘വെറുതെ ഇങ്ങേരെ വീണ്ടും പാര്‍ട്ടി സെക്രട്ടറി ആക്കിക്കൊല്ലുകയാണ്’
‘ക്ഷീണം ഉണ്ടെങ്കില്‍ ഒന്ന് അമേരിക്കയിലേക്ക് പോയി ട്രീറ്റ്മെന്റ് ചെയ്ത് വന്നൂടെ, കൂട്ടത്തില്‍ മുഖ്യനെ കൂടി കൂട്ടിക്കോ അദ്ദേഹത്തിന്റെ ട്രീറ്റ് മെന്റ് ടൈം ആയിട്ടു ഉണ്ടല്ലോ.’
‘ഈ പാര്‍ട്ടിയില്‍ ക്രൂരന്മാര്‍ മാത്രമേ ഉള്ളോ. ഈ മനുഷ്യന് വിശ്രമം ഉപദേശിക്കാന്‍ ആരുമില്ലേ’, ‘സ്വാമി ശരണം… എന്താരുന്നു യുവതീ പ്രവേശന സമയത്ത്… സ്വാമി ശരണം’
‘എത്രയെത്ര കൊല്ലും കൊലയും എത്ര അമ്മമാരുടെ കണ്ണീര്. അതിന്റെ പാപം അനുഭവിക്കുന്നത് സ്വയം ആയിരിക്കും എന്ന വസ്തുത മനസിലാക്കി ദൈവത്തോടെ ഇനിയെങ്കിലും മാപ്പ് ചോദിച്ചു നല്ല മനുഷ്യനാകണം. എല്ലാം വിട്ടേച്ചു പോകണം പാപം ചെയ്തവര്‍ ജന്മ ജന്മാന്തരം അനുഭവിക്കേണ്ടി വരും.’
‘വെട്ടിയും ചതിച്ചും കൊന്ന കുടുംബങ്ങളുടെ പ്രാര്‍ത്ഥന ഉള്ളതും കൊണ്ട് ഇതിലും ശോചനീയം ആകും ഇനിയുള്ള ജീവിതം’, ‘മക്കളും, പാര്‍ട്ടിയും കൂടി ഈ പാവത്തിനെ ഈ പരുവമാക്കി…
എന്താ…… അല്ലേ..’
‘ശാപമാടാ നിനക്കൊക്കെ. എല്ലാവരും തീരും എന്നാലും നിന്റെയൊക്കെ തീരല്‍ ശപിക്കപ്പെട്ട തീരല്‍ ആയിരിക്കും’, ‘അമേരിക്കക്ക് പോകാന്‍ ഉണ്ടെങ്കില്‍ വേഗം വിട്ടോ അടുത്ത തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിന്നെ അവസരം കിട്ടീന്നുവരില്ല സ്വന്തം കാശ് മുടക്കേണ്ടിവരും’
‘ഓര്‍മയൊക്കെ കുറഞ്ഞു തുടങ്ങി ഇനിയൊരു പത്രസമ്മേളനത്തിന് ഉണ്ടാകാന്‍ സാധ്യതയില്ല’, ‘തട്ടിപോകാറായല്ലോ ഇനി എങ്കിലും ഈ തള്ളല്‍ ഒന്ന് നിര്‍ത്തി വീട്ടില്‍പോയി ഇരുന്നൂടെ’ തുടങ്ങിയ കമന്റുകളാണ് സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോക്ക് താഴെ വന്നത്.
അതേസമയം, കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ചുള്ള കമന്റുകളും, വിശ്രമം നിര്‍ദേശിച്ചുള്ള കമന്റുകളും വീഡിയോക്ക് താഴെ വന്നിരുന്നു.