മലയാളി ഫ്രം ഇന്ത്യ നിഷാദ് കോയയുടെ സ്‌ക്രിപ്റ്റ് മോഷ്ടിച്ച് ചെയ്തതാണെന്ന വിവാദം സിനിമാലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുകയാണ്. തിരക്കഥാകൃത്ത് നിഷാദ് കോയ തെളിവുകളുമായി രംഗത്തു വന്നതോടെ സിനിമാലോകത്തെ പലരും നിഷാദിന് പിന്തുണയുമായി വന്നിരിക്കുകയാണ്. മലയാളി ഫ്രം ഇന്ത്യയുടെ റിലീസിന് തലേദിവസമാണ് നിഷാദ് വിവാദത്തിന് കാരണമായ പോസ്റ്റ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റ് ചെയ്തത്.
ഇതിന് പിന്നാലെ ഡിജോ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഷെയര്‍ ചെയ്ത പോസ്റ്ററിന് താഴെ പലരും അവരുടെ രോഷം പ്രകടിപ്പിക്കുകയാണ്. വേറൊരാളുടെ കഥ മോഷ്ടിച്ച് സിനിമ ചെയ്യാന്‍ നാണമില്ലേ എന്ന തുടങ്ങി നിരവധി കമന്റുകള്‍ വരുന്നുണ്ട്. എന്നാല്‍ അതിന് താഴെ ചിലര്‍ രസകരമായ കമന്റുകളും പങ്കുവെക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഈ കമന്റുകളാണ് ഇപ്പോള്‍ ചര്‍ച്ച.
മോഹന്‍ലാലിനോട് രണ്ട് കഥ പറഞ്ഞുവെന്നും എന്നാല്‍ രണ്ടും ലാലേട്ടന് ഇഷ്ടമായില്ല എന്ന ഡിജോയുടെ പ്രസ്താവനയുമായി ബന്ധപ്പെടുത്തിയാണ് ഇത്തരം കമന്റുകള്‍. കഥ പറയാന്‍ ചെന്ന ഡിജോ മോഹന്‍ലാലിനോട് നരസിംഹത്തിന്റെ കഥ തന്നെ പറഞ്ഞെന്നും, അതല്ല ബോറോസിന്റെ കഥ പറഞ്ഞതുകൊണ്ടാണ് മോഹന്‍ലാല്‍ അത് റിജക്ട് ചെയ്തതെന്നും തുടങ്ങി നിരവധി കമന്റുകള്‍ വരുന്നുണ്ട്. എന്നാല്‍ ഇതിനോടൊന്നും ഡിജോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഡിജോയെപ്പോലെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദിനും സോഷ്യല്‍ മീഡിയയില്‍ നിന്ന് ഹേറ്റ് ലഭിക്കുന്നുണ്ട്. എന്നാല്‍ നിഷാദിന്റെ പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെ ഷാരിസ് തന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ ഡീയാക്ടിവേറ്റ് ചെയ്തിരിക്കുകയാണ്.
Content Highlight: Hate comments are coming for Facebook post of Dijo Jose Antony after Malaylali From India Movie