കല്‍പ്പറ്റ: വയനാട് ജില്ലാ കളക്ടര്‍ എ. ഗീത ഐ.എ.എസിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വിദ്വേഷവുമായി സംഘപരിവാര്‍ അനുകൂലികള്‍.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട് കളക്ടര്‍ പങ്കുവെച്ച് പോസ്റ്റിനടിയിലാണ് വിദ്വേഷ കമന്റുകളും ചോദ്യങ്ങളുമായി ചിലരെത്തിയത്.
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തെ ‘ഷഹീദ് ദിവസ്’ എന്നാണ് കളക്ടര്‍ ഗീത ഐ.എ.എസ് പോസ്റ്റില്‍വിശേഷിപ്പിച്ചത്. ഇതാണ് സംഘപരിവാര്‍ അനുകൂലികളായ പ്രൊഫൈലുകളെ ചൊടിപ്പിച്ചത്.
‘ഷഹീദ് എന്നത് കൊണ്ട് വയനാടന്‍ കലക്ടര്‍ എന്താണ് ഉദ്ദേശിക്കുന്നത് ?
ഷഹീദ് അഫ്രിദി എന്ന് കേട്ടിട്ടുണ്ട്. ഇതെന്താണ് ഉദ്ദേശിച്ചത്?
ഷഹീദ്… കോഴിക്കോടന്‍ അലുവ ആണോ
കളക്ടര്‍മാരും മൗദൂദികളുടെ ഭാഷ ഉപയോഗിച്ച് തുടങ്ങിയോ..
രക്തസാക്ഷി ദിനം എന്നൊക്കെയാ ഞങ്ങളൊക്കെ പഠിച്ചിരുന്നത്. മാഡം എവിടെയാ പഠിച്ചത്?
ഒരു പ്രത്യേക ന്യൂനപക്ഷം, ഭൂരിപക്ഷമായ അവസ്ഥയില്‍ ഉപയോഗിക്കാന്‍ യുക്തമായ പ്രയോഗമാണല്ലോ?
What do you meant by Shaheed ? അടുത്ത കശ്മീര്‍ ആക്കാനുള്ള പ്ലാന്‍ ആണോ മാഡം?,’ തുടങ്ങിയ കമന്റുകളാണ് കളക്ടറുടെ പോസ്റ്റിനടിയില്‍ വന്നത്.
മറുപടിയായി ‘ഷഹീദ് ദിവസ് എന്നതിനര്‍ത്ഥം രക്തസാക്ഷി ദിനമാണെന്ന് ഹിന്ദി രാഷ്ട്രഭാഷയാക്കാന്‍ നടക്കുന്ന സംഘികള്‍ക്ക് മനസിലായില്ല,’ തുടങ്ങിയ കമന്റുകളും ഇതിനെതിരെ വരുന്നുണ്ട്.
Content Highlight: Hate Comments Against Wayanad District Collector Over Gandhi Martyr’s day Facebook Post