'അടുത്ത കശ്മീര്‍ ആക്കാനുള്ള പ്ലാന്‍ ആണോ മാഡം?'; ഗാന്ധി രക്തസാക്ഷി ദിനത്തെ 'ഷഹീദ് ദിവസ്' എന്ന് വിശേഷിപ്പിച്ച വയനാട് ജില്ലാ കളക്ടര്‍ക്കെതിരെ വിദ്വേഷ കമന്റുകള്‍
കല്‍പ്പറ്റ: വയനാട് ജില്ലാ കളക്ടര്‍ എ. ഗീത ഐ.എ.എസിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വിദ്വേഷവുമായി സംഘപരിവാര്‍ അനുകൂലികള്‍.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട് കളക്ടര്‍ പങ്കുവെച്ച് പോസ്റ്റിനടിയിലാണ് വിദ്വേഷ കമന്റുകളും ചോദ്യങ്ങളുമായി ചിലരെത്തിയത്.
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തെ ‘ഷഹീദ് ദിവസ്’ എന്നാണ് കളക്ടര്‍ ഗീത ഐ.എ.എസ് പോസ്റ്റില്‍വിശേഷിപ്പിച്ചത്. ഇതാണ് സംഘപരിവാര്‍ അനുകൂലികളായ പ്രൊഫൈലുകളെ ചൊടിപ്പിച്ചത്.
മറുപടിയായി ‘ഷഹീദ് ദിവസ് എന്നതിനര്‍ത്ഥം രക്തസാക്ഷി ദിനമാണെന്ന് ഹിന്ദി രാഷ്ട്രഭാഷയാക്കാന്‍ നടക്കുന്ന സംഘികള്‍ക്ക് മനസിലായില്ല,’ തുടങ്ങിയ കമന്റുകളും ഇതിനെതിരെ വരുന്നുണ്ട്.