| Wednesday, 14th April 2021, 1:44 pm

നൈറ്റ് ഡ്രസ്സ് ഇടുന്നവര്‍ മാത്രമേയുള്ളൂ ഇവിടെ?; വിഷുവിന് സാരിയുടുക്കാത്തതിന് ഏഷ്യാനെറ്റ് അവതാരികയ്ക്ക് നേരെ അധിക്ഷേപ കമന്റുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിഷുദിനത്തില്‍ സാരി ധരിച്ചില്ലെന്ന് പറഞ്ഞ് ഏഷ്യാനെറ്റ് ന്യൂസ് അവതാരിക ശാലിനിയ്ക്ക് നേരെ അധിക്ഷേപ കമന്റുകള്‍. ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബ് ലൈവിലാണ് നിരവധി പേരെത്തി ശാലിനിയുടെ വസ്ത്രധാരത്തിനെതിരെ മോശമായ പരാമര്‍ശങ്ങള്‍ നടത്തിയത്.

ചാനലിലെ നമസ്‌തേ കേരളം എന്ന പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് അവതാരികയ്ക്ക് നേരെ അധിക്ഷേപ കമന്റുകളുമായി ചിലരെത്തിയത്. പോയി സെറ്റ് സാരിയുടുക്ക് പെണ്ണേ, വിഷുവായിട്ട് ഇത് എന്ത് കോലമാണ്, ഏഷ്യാനെറ്റില്‍ സാരിയുടത്ത ആരുമില്ലേ എന്നിങ്ങനെയാണ് ഭൂരിഭാഗം കമന്റുകളും.

ശാലിനിയുടെ വസ്ത്രത്തിന് നേരെയും മോശം കമന്റുകള്‍ ഉയര്‍ന്നിട്ടുണ്ട്. ശാലിനിയുടെ വസ്ത്രം നൈറ്റ് ഡ്രസ് പോലെയുണ്ട്, ചവിട്ടു നാടകത്തിനുള്ള പാവാടയാണ് ചാനലില്‍ ഇട്ടുവന്നിരിക്കുന്നത്, ബിക്കിനിയിട്ട് വന്നൂടേ എന്നിങ്ങനെയാണ് ചിലര്‍ കമന്റുകള്‍ നടത്തുന്നത്. ശാലിനി നല്ല അവതാരികയാണെന്നും എന്നാല്‍ വിഷുവിന് സാരി ഉടുത്തുവരുന്നത് തന്നെയായിരുന്നു നല്ലതെന്നും മറ്റു ചിലര്‍ പറയുന്നു.

ശാലിനിയ്ക്ക് പിന്തുണയുമായും ചിലരെത്തി. ഒരാളുടെ വസ്ത്രധാരണം അയാളുടെ സ്വാതന്ത്ര്യമാണെന്നും അതില്‍ ഇത്രയും മോശമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് തികച്ചും ഹീനമായ പ്രവര്‍ത്തിയാണെന്നുമാണ് ഇവര്‍ ചൂണ്ടിക്കാണിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Hate Comments against Asianet News Anchor Shalini for not wearing a saree on Vishu

We use cookies to give you the best possible experience. Learn more