'ദക്ഷിണേന്ത്യയില്‍ അടുത്ത ലൗ ജിഹാദ്'; വിവാഹ വാര്‍ത്തകള്‍ക്ക് പിന്നാലെ കീര്‍ത്തി സുരേഷിനെതിരെ വിദ്വേഷ പ്രചരണം
Kerala News
'ദക്ഷിണേന്ത്യയില്‍ അടുത്ത ലൗ ജിഹാദ്'; വിവാഹ വാര്‍ത്തകള്‍ക്ക് പിന്നാലെ കീര്‍ത്തി സുരേഷിനെതിരെ വിദ്വേഷ പ്രചരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st November 2024, 10:32 am

കോഴിക്കോട്: നടി കീര്‍ത്തി സുരേഷിനെതിരെ വിദ്വേഷ പ്രചരണവുമായി തീവ്ര ഹിന്ദുത്വവാദികള്‍. കഴിഞ്ഞ ദിവസങ്ങളില്‍ കീര്‍ത്തി സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഇതിനുപിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ കീര്‍ത്തി സുരേഷിനെതിരെ വിദ്വേഷ പ്രചരണം തുടങ്ങിയത്. പ്ലസ് ടു മുതല്‍ക്കെ പരിചയമുള്ള സുഹൃത്തായ ആന്റണി തട്ടിലുമായാണ് കീര്‍ത്തിയുടെ വിവാഹം.

keerthi suresh, keerthy suresh, film news, kerala news, keerthi suresh merriage, keerthy suresh merriage, hate campaign, sanghaparivar

വിവാഹ തീയതി സംബന്ധിച്ച വിഷയങ്ങളില്‍ പിതാവും സംവിധായകനുമായ സുരേഷ് കുമാര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. തീയതി തീരുമാനമായിട്ടില്ലെന്നും ആന്റണിയെ തങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്ന പയ്യനായിരുന്നുവെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

എന്നാല്‍ നിലവില്‍ കീര്‍ത്തി സുരേഷിനെതിരെ രൂക്ഷമായ വിദ്വേഷ പ്രചരണമാണ് നടക്കുന്നത്. താരം സോഷ്യല്‍ മീഡിയയില്‍ നേരത്തെ പങ്കുവെച്ചിരുന്ന ഫോട്ടോകള്‍ക്കും പോസ്റ്റുകള്‍ക്കും താഴെയാണ് വിദ്വേഷ പ്രചരണം നടക്കുന്നത്.

‘ഇത് ദക്ഷിണേന്ത്യയിലെ അടുത്ത ലൗ ജിഹാദ്, ഹിന്ദുക്കളായ യുവാക്കള്‍ ബീഫ് കഴിക്കുന്ന തിരക്കിലാണ്, ഹിന്ദു പെണ്‍കുട്ടികളെ വിദേശികളായ ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും എടുക്കുകയാണ്,’ തുടങ്ങിയ കമ്മന്റുകളാണ് താരത്തിന്റെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നത്.

Hate campaign against Keerthy Suresh after marriage news, keerthi suresh, keerthy suresh, film news, kerala news, keerthi suresh merriage, keerthy suresh merriage, hate campaign, sanghaparivar

അബു ദാബിയിലെ ഒരു മസ്ജിദിന് മുമ്പില്‍ നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടുള്ള താരത്തിന്റെ പോസ്റ്റിന് താഴെയാണ് കൂടുതലും വിദ്വേഷപരമായ കമന്റുകള്‍ വരുന്നത്.

നാടുനീളെ ലൗ ജിഹാദിനെ അപലപിച്ച് നടന്നവര്‍ സ്വന്തം വീട്ടില്‍ നടന്ന സംഭവം അറിഞ്ഞില്ലേ എന്ന പ്രതികരണങ്ങളും ഉണ്ടാകുന്നുണ്ട്.

 Hate campaign against Keerthy Suresh after marriage news

നേരത്തെ താരത്തിന്റെ അമ്മയും നടിയുമായ മേനക സുരേഷ് വിവാദ സിനിമയായ ‘കേരള സ്റ്റോറി’യെ അനുകൂലിച്ച് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഘപരിവാര്‍ അനുകൂലികളുടെ വിദ്വേഷ പ്രചരണം.

Content Highlight: Hate campaign against Keerthy Suresh after marriage news