തിരുവനന്തപുരം: കെ.എം മാണിയെ താന്‍ യു.ഡി.എഫിലേക്ക് തിരിച്ച് വിളിച്ചിട്ടില്ലെന്ന് കെ.പി.സി.സി താല്‍ക്കാലിക അധ്യക്ഷന്‍ എം.എം ഹസന്‍. മുന്നണിയില്‍ മാണി പ്രവേശന വിഷയം തര്‍ക്കത്തിലേക്ക് നീങ്ങിയതോടെയാണ് തന്റെ മുന്‍ നിലപാട് തിരുത്തി കെ.പി.സി.സി അധ്യക്ഷന്‍ രംഗത്തെത്തിയത്.
Also read ജയരാജനും ശ്രീമതിയും ഖേദപ്രടനം നടത്തിയിരുന്നു; താക്കീത് വിശദീകരണം കേട്ടശേഷമെന്നും യെച്ചൂരി
തിരുവനന്തപുരത്ത് ചേര്‍ന്ന കെ.പി.സി.സി നേതൃയോഗത്തിന് ശേഷമാണ് ഹസന്‍ മാണിയെ മുന്നണിയിലേക്ക് ക്ഷണിച്ചിരുന്നില്ലെന്ന് പറഞ്ഞത്. “ചില മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയാണ് താന്‍ ചെയ്തത് അല്ലാതെ മാണിയെ യു.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ല.” ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം തൃശൂരില്‍ മാണി യു.ഡി.എഫിലേക്ക് മടങ്ങിവരണമെന്ന് ഹസന്‍ ആവശ്യപ്പെട്ടിരുന്നു. ഇതാണ് ഹസന്‍ ഇന്നു തിരുത്തി പറഞ്ഞിരിക്കുന്നത്.
കെ.പി.സി.സിയുടെ നേതൃയോഗത്തില്‍ മാണി പ്രവേശനത്തിനെതിരെ നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് നിലപാടില്‍ മാറ്റം വരുത്താന്‍ ഹസന്‍ നിര്‍ബന്ധിതനായത്. പി.ടി തോമസ്, ജോസഫ് വാഴയ്ക്കന്‍, എം.എം ജേക്കബ് എന്നിവരാണ് മാണിയ്‌ക്കെതിരെ യോഗത്തില്‍ നിലപാടു സ്വീകരിച്ചിരുന്നത്.
കോണ്‍ഗ്രസിനെ നിരന്തരമായി അപമാനിക്കുന്ന ആളാണ് മാണി. ഇത്തരത്തിലൊരാളെ ഇനിയും കൂടെ കൂട്ടണമോ എന്ന് ആലോചിക്കണം. അപമാനം സഹിച്ച് ഇനിയും മാണിയെ തിരിച്ചെടുക്കേണ്ടതില്ലെന്നും പി.ടി തോമസ് യോഗത്തില്‍ പറഞ്ഞിരുന്നു.
എല്ലാ ദിവസവും മാണിയെ ക്ഷണിക്കേണ്ടതില്ലെന്നും മാണിക്കും കേരളാ കോണ്‍ഗ്രസിനും പഴയ ശക്തിയില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വോട്ടു നേടിയാണ് കേരളാ കോണ്‍ഗ്രസ് വിജയിച്ചതെന്നും വാഴക്കനും വിമര്‍ശിച്ചു. ഇതോട് കൂടിയാണ് നിലപാടില്‍ മാറ്റം വരുത്താന്‍ ഹസന്‍ നിര്‍ബന്ധിതനാകുന്നത്.