| Wednesday, 22nd August 2012, 12:29 pm

ഞാന്‍ ദേശാടന പക്ഷിയായത് പാര്‍ട്ടിക്ക് വേണ്ടി: എം.എം. ഹസ്സന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോണ്‍ഗ്രസ്സ്‌ എം.എല്‍.എമാരായ ടി.എന്‍ പ്രതാപനെയും വി.ഡി സതീശനെയും പോലെ തരംതാഴാനില്ലെന്ന്‌ കെ.പി.സി.സി വക്താവ് എം.എം ഹസ്സന്‍. താന്‍ ദേശാടന പക്ഷിയായത് പാര്‍ട്ടിക്കുവേണ്ടിയാണ്. കാക്കള്‍ക്കും കുരുവികള്‍ക്കും ഒരു മണ്ഡലത്തില്‍ മാത്രമേ പ്രവര്‍ത്തിക്കാനാകൂ എന്നും ഹസ്സന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.[]

നെല്ലിയാമ്പതിയില്‍ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള എം.എല്‍.എമാരുടെ സംഘം സന്ദര്‍ശിച്ചതില്‍ മുഖ്യമന്ത്രി ഇടപെടാത്തതില്‍ നിരാശ തോന്നി. നെല്ലിയാമ്പതി വനംഭൂമിയാണെന്നത് പാര്‍ട്ടി നിലപാടാണ്.
ഗ്രീഡി പൊളിറ്റിക്‌സെന്ന പരാമാര്‍ശം ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചല്ല, ആ തൊപ്പി ചേരുന്നത് ആര്‍ക്കാണോ അവര്‍ അണിയട്ടേയെന്നും എം.എം. ഹസ്സന്‍ പറഞ്ഞു.

കോണ്‍ഗ്രസ്സുകാര്‍ വിയര്‍പ്പൊഴുക്കി നിലനിര്‍ത്തിയ മണ്ഡലങ്ങളില്‍ ആര്‍ത്തിപൂണ്ട ദേശാടനപക്ഷിയെപ്പോലെ പറന്നിറങ്ങുന്ന നേതാവാണ് എം.എം. ഹസ്സന്‍ എന്നായിരുന്നു ടി.എന്‍. പ്രതാപനും വി.ഡി. സതീശനും ആരോപിച്ചിരുന്നത്. ആ മണ്ഡലങ്ങളൊക്കെ യു.ഡി.എഫിന് നഷ്ടമായത് ഹസ്സന്‍ കാരണമാണെന്നും ഇരുവരും ആരോപിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more