| Friday, 27th April 2018, 12:25 pm

'കഠ്‌വ സംഭവത്തിനു സമാനമായ അനുഭവമാണ് താനും നേരിട്ടത്, അവര്‍ എന്നെ ബലാത്സംഗം ചെയ്തു കൊല്ലാനും മൃതദേഹം കാട്ടിലൊളിപ്പിക്കാനും പദ്ധതിയിട്ടു'; ഷമിക്കെതിരെ ഗുരുതര ആരോപണവുമായി ഹസിന്‍ ജഹാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയ്‌ക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ഭാര്യ ഹസിന്‍ ജഹാന്‍. രാജ്യത്തെ നടുക്കിയ കഠ്‌വ ബലാത്സംഗക്കേസിനുസമാനമായ അനുഭവങ്ങളാണ് താന്‍ ജീവിതത്തില്‍ നേരിട്ടതെന്നും തന്നെ ബലാത്സംഗം ചെയ്യാനും കൊല്ലാനും ഗൂഢാലോചന നടന്നുവെന്നും ഹസിന്‍ പറഞ്ഞു.

കഠ്‌വ സംഭവത്തില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയില്‍ നടത്തിയ മാര്‍ച്ചിനിടെയായിരുന്നു ഹസിന്‍ ജഹാന്റെ വെളിപ്പെടുത്തല്‍.

” ഈ കുറ്റകൃത്യത്തിനു (കഠ് വ ബലാത്സംഗക്കേസ്) പിറകിലുള്ളവരെ ശിക്ഷിക്കണം. എന്റെ അനുഭവവും ഈ കേസുമായി സാമ്യമുള്ളതാണ്. പക്ഷെ ഞാന്‍ ജിവിച്ചിരിപ്പുണ്ട്. അവര്‍ എന്നെ ബലാത്സംഗം ചെയ്തുകൊല്ലാനും മൃതദേഹം കാട്ടിലൊളിപ്പിക്കാനും പദ്ധതിയിട്ടിരുന്നു. കഴിഞ്ഞ രണ്ടുമാസമായി ഇതിനെല്ലാമെതിരെയുള്ള പോരാട്ടത്തിലാണ് ഞാന്‍.”


Also Read:  ‘അത് ആരോ ഫോട്ടോഷോപ്പ് ചെയ്തതാണ്; ദയവ് ചെയ്ത് അവഗണിക്കുക’; തൃശൂര്‍പൂരം ആശംസ നേര്‍ന്നുള്ള ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് മേജര്‍ രവി


ഹസിന്റെ ജഹാന്റെ പരാതിയില്‍ ഷമിക്കും കുടുംബത്തിനുമെതിരെ ഗാര്‍ഹികപീഡനത്തിന് കേസെടുത്തിരുന്നു. ഗാര്‍ഹിക പീഡനത്തിലെ പല വകുപ്പുകളില്‍ പെടുത്തിയാണ് ജഹാന്റെ പരാതിയില്‍ പൊലീസ് ഷമിക്കെതിരേയും കുടുംബത്തിനെതിരേയും കേസെടുത്തിരിക്കുന്നത്.

മെയ് നാലിനാണ് കേസ് വീണ്ടും കേള്‍ക്കുന്നത്. ഷമി, അമ്മ അഞ്ജുമാന്‍ അരേ ബീഗം, സഹോദരി സബീനാ അഞ്ജും, സഹോദരന്‍ മുഹമ്മദ് ഹസീബ് അഹമ്മദ്, ഇയാളുടെ ഭാര്യ ഷമ പര്‍വീണ്‍ എന്നിവര്‍ക്കെതിരേ ചൊവ്വാഴ്ച രാവിലെയാണ് ജഹാന്‍ ഹര്‍ജി ഫയല്‍ ചെയ്തത്. മാര്‍ച്ച് 8 നായിരുന്നു ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.


Also Read:  ‘ഡ്രൈവര്‍ അങ്കിള്‍ ഫോണില്‍ തിരക്കിലായിരുന്നു’; യു.പി ബസ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ആണ്‍കുട്ടിയുടെ മൊഴി പുറത്ത്


ഷമിക്കെതിരെ ഒത്തുകളി ആരോപണവും ഹസിന്‍ ഉന്നയിച്ചിരുന്നു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more