| Saturday, 24th October 2020, 5:36 pm

ആശ്രം വെബ് സീരിസ്; ഹിന്ദു സന്യാസിമാരെ അപകീര്‍ത്തിപ്പെടുത്താനെന്നാരോപിച്ച് സംഘപരിവാര്‍ ഗ്രൂപ്പുകളുടെ ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ആശ്രം വെബ് സീരിസ് സീസണ്‍ രണ്ടിന്റെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ സംവിധായകന്‍ പ്രകാശ് ഝായ്‌ക്കെതിരെ ഹിന്ദുത്വ ഗ്രൂപ്പുകളുടെ സൈബര്‍ ആക്രമണം.

വിശ്വാസത്തിന്റെ മറവില്‍ നടക്കുന്ന അഴിമതിയെയും കുറ്റകൃത്യത്തെയും ചുറ്റിപ്പറ്റിയാണ് ഈ പരമ്പര. ബോബി അവതരിപ്പിച്ച ബാബാ നിരാല എന്ന സ്വയം പ്രഖ്യാപിത ആള്‍ ദൈവത്തെയാണ് ബോബി ഡിയോള്‍ അവതരിപ്പിച്ചിരിക്കുന്നത്.

‘ഹിന്ദുഫോബിക്’ ആയ രീതിയില്‍ വിവരണം നടത്തിയെന്നാരോപിച്ചാണ് ഹിന്ദുത്വ വാദികള്‍ വിവാദമുണ്ടാക്കിയിരിക്കുന്നത്. #ArrestPrakashJha എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡാക്കിയിരിക്കുകയാണ് ഹിന്ദുത്വ ഗ്രൂപ്പുകള്‍.

വര്‍ഗീയമായ പരാമര്‍ശങ്ങളാണ് വെബ് സീരിസിനെതിരെ സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

പ്രേക്ഷകര്‍ക്കിടയില്‍ ഹിന്ദു സന്യാസിമാരെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിതമായ ഗൂഢാലോചനയാണ് വെബ് സീരിസിലൂടെ പറയുന്നതെന്നാണ് ഹിന്ദുത്വ ഗ്രൂപ്പിന്റെ ആരോപണം.

സിരീസിന്റെ കഥാകൃത്തിനെതിരേയും ആരോപണം ഉന്നയിക്കുന്നുണ്ട്. ജാമിഅ മിലിയയിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ഹബീബ് ഫൈസല്‍ മനഃപൂര്‍വ്വമാണ് ഇങ്ങനെയൊരു കഥയുണ്ടാക്കിയതെന്നും ഇവര്‍ ആരോപിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: hashtag # ArrestPrakashJha trending on Twitter, Hindutva group against Aashram web series

Latest Stories

We use cookies to give you the best possible experience. Learn more