ഏകദിന ലോകകപ്പിൽ ന്യൂസിലാൻഡും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്.
മത്സരത്തിൽ ടോസ് നേടിയ അഫഗാനിസ്ഥാൻ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വിക്കറ്റ് ആയിരുന്നു രചിൻ രവീന്ദ്രയുടേത്. അഷ്മത്തുള്ള ഒമറാസായിയുടെ പന്തിലായിരുന്നു രവീന്ദ്ര പുറത്തായത്.
കിവീസ് ബാറ്റിങ്ങിന്റെ ഇരുപത്തിയൊന്നാം ഓവറിലായിരുന്നു വിക്കറ്റ് വീണത്. ഇരുപത്തി ഒന്നാം ഓവറിൽ അഷ്‌മത്തുള്ള എറിഞ്ഞ രണ്ടാം പന്തിൽ ആണ് രചിൻ രവീന്ദ്ര പുറത്തായത്.
ബൗൾ നേരിട്ട രവീന്ദ്ര ഡീപ് മിഡ് വിക്കറ്റിലേക്ക് ബൗണ്ടറി പായിക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു.
View this post on Instagram
ആ ബൗൾ മിസ് ചെയ്യുകയും മിഡിൽ സ്റ്റംപ് പിഴുതെറിയുകയും ചെയ്തു. മത്സരത്തിൽ 41 പന്തിൽ നിന്നും 32 റൺസാണ് രചിൻ അടിച്ചെടുത്തത്.
ഒടുവിൽ 50 ഓവർ പിന്നിട്ടപ്പോൾ 288 റൺസ് വിജയലക്ഷ്യം പടുത്തുയർത്തുകയായിരുന്നു.
Content Highlight: Hashmatullah ambarsari take a wicket of middle stump.