|

എല്‍.ബി.ഡബ്ല്യൂവിന്റെ 10,000-ാമത്തെ ഇരയായി ഹാഷിം അംല; കൂടുതല്‍ തവണ കുടുങ്ങിയത് സച്ചിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

amla


ബൗളറുടെയും ബാറ്റ്‌സ്മാന്റെയും പേരുകള്‍ റെക്കോര്‍ഡ് ബുക്കില്‍ കുറിക്കപ്പെട്ട നിമിഷമായി ഇത് മാറി. എല്‍.ബി.ഡബ്ല്യൂ ടെസ്റ്റ് ക്രിക്കറ്റില്‍ നടപ്പിലാക്കിയ ശേഷമുള്ള കണക്കുകള്‍ പ്രകാരമാണിത്.


പോര്‍ട്ട് എലിസബത്ത്: ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഹാഷിം അല പുറത്തായത് അപൂര്‍വ്വ റെക്കോര്‍ഡുമായി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ എല്‍.ബി.ഡബ്ല്യൂവിലൂടെ(ലെഗ് ബിഫോര്‍ വിക്കറ്റ്) പുറത്താകുന്ന 10,000മത്തെ കളിക്കാരനായാണ് അംല ഔട്ടായാത്.

48റണ്‍സുമായി ബാറ്റു ചെയ്യുമ്പോഴാണ് നുവാന്‍ പ്രതീപിന്റെ ബൗളില്‍ വിക്കറ്റില്‍ കുരുങ്ങി അംല പുറത്തായത്. ബൗളറുടെയും ബാറ്റ്‌സ്മാന്റെയും പേരുകള്‍ റെക്കോര്‍ഡ് ബുക്കില്‍ കുറിക്കപ്പെട്ട നിമിഷമായി ഇത് മാറി. എല്‍.ബി.ഡബ്ല്യൂ ടെസ്റ്റ് ക്രിക്കറ്റില്‍ നടപ്പിലാക്കിയ ശേഷമുള്ള കണക്കുകള്‍ പ്രകാരമാണിത്.


Read more:  ബ്ലാസ്‌റ്റേഴ്‌സിന്റെ ജഴ്‌സി തന്നെ മോഹിപ്പിക്കുന്നു: അനസ് എടത്തൊടിക


ഏറ്റവും കൂടുതല്‍ തവണ എല്‍.ബി.ഡബ്ല്യൂവിലൂടെ പുറത്തായിട്ടുള്ളത് മുന്‍ ഇന്ത്യന്‍ താരം സച്ചിന്‍ തെണ്ടുല്‍ക്കറാണ്. 63 തവണയാണ് ഇതിഹാസതാരം വിക്കറ്റിനു മുന്നില്‍ കുരുങ്ങിയത്. രണ്ടാം സ്ഥാനത്ത് 55 തവണ പുറത്തായ വെസ്റ്റ് ഇന്‍ഡീസ് മുന്‍ ക്യാപ്റ്റന്‍ ശിവനാരായണന്‍ ചന്ദ്രപോളും.

എല്‍.ബിയിലൂടെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയതിലും ഇന്ത്യന്‍ താരമാണ് മുന്നില്‍. നിലവിലെ ഇന്ത്യന്‍ ടീം കോച്ച് അനില്‍ കുബ്ലെയുടെ പേരിലാണ് ഈ റെക്കാര്‍ഡ്. കുബ്ലെ വീഴ്ത്തിയ 619വിക്കറ്റില്‍ 156ഉം എല്‍.ബിയിലൂടെയാണ്. രണ്ടാം സ്ഥാനത്ത് ശ്രീലങ്കന്‍ ഇതിഹാസതാരം മുത്തയ്യ മുരളീധരനും 800 വിക്കറ്റുകളുമായി റണ്‍വേട്ടക്കാരില്‍ ഒന്നാമതുള്ള മുരളീധരന്‍ 150 തവണയാണ് ബാറ്റ്‌സ്മാന്‍മാരെ വിക്കറ്റിനു മുന്നില്‍ കുടുക്കിയത്.