കലാപം കെട്ടടങ്ങാതെ ഹരിയാന; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍, പള്ളി ഇമാം ഉള്‍പ്പെടെ അഞ്ച് മരണം
national news
കലാപം കെട്ടടങ്ങാതെ ഹരിയാന; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍, പള്ളി ഇമാം ഉള്‍പ്പെടെ അഞ്ച് മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st August 2023, 10:40 pm

ന്യൂദല്‍ഹി: രണ്ട് ദിവസമായി വര്‍ഗീയ സംഘര്‍ഷം തുടരുന്ന ഹരിയാനയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. 70 പേര്‍ക്ക് പരിക്കേറ്റതായും മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹരിയാനയിലെ നൂഹിലും സമീപപ്രദേശങ്ങളിലുമാണ് കലാപം നടക്കുന്നത്. മരിച്ചവരില്‍ രണ്ട് പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നൂഹില്‍ ആരംഭിച്ച സംഘര്‍ഷം ഗുഡ്ഗാവ്, ഫരീദാബാദ്, പല്‍വല്‍ തുടങ്ങി സമീപജില്ലകളിലേക്കും വ്യാപിച്ചിട്ടുണ്ട് അക്രമികള്‍ നിരവധി കടകള്‍ തീവെച്ചു നശിപ്പിച്ചിട്ടുണ്ട്. ഗുരുഗ്രാം സെക്ടര്‍ 57ല്‍ മസ്ജിദ് ആക്രമിച്ച് തീയിട്ടശേഷം ഇമാമിനെ വെടിവെച്ച് കൊലപ്പെടുത്തി. ഗുഡ്ഗാവ് സെക്ടര്‍ 57ലെ അന്‍ജുമാന്‍ ജുമാമസ്ജിദിനാണ് തിങ്കളാഴ്ച രാത്രി അക്രമികള്‍ തീയിട്ടത്. ഇതിനിടയില്‍ നടത്തിയ വെടിവെപ്പിലാണ് ഇമാം കൊല്ലപ്പെട്ടത്.

സോഹ്നയില്‍ ഒരു മുസ്‌ലിം പള്ളിയും നശിപ്പിച്ചതായി ദി ക്വിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സോഹ്നയിലെ ഷാഹി ജുമാമസ്ജിദ് ആക്രമിക്കപ്പെട്ടത്. മുഖംമറച്ച 200 പേരടങ്ങുന്ന സംഘമാണ് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെ അക്രമം അഴിച്ചുവിട്ടതെന്ന് പള്ളി ജീവനക്കാരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

Bajrang Dal organized a rally where participants shouted slogans calling for violence against Muslims.

“Jab Mulle kaate jaayenge, Ram Ram Chillaayenge (When ‘Mulle’—a derogatory word used for Muslims—would be chopped off, they would cry Ram Ram).” pic.twitter.com/OmjOPK0NGL

— HindutvaWatch (@HindutvaWatchIn) August 1, 2023

സംഘര്‍ഷ മേഖലകളില്‍ സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. നൂഹ് അടക്കം നാല് ജില്ലകളില്‍ ഇന്റര്‍നെറ്റ് വിലക്കിയിട്ടുണ്ട്. ഇതുവരെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 44 കേസുകളെടുത്തതായി ഹരിയാന പൊലീസ് അറിയിച്ചു. എഴുപതിലേറെ പേര്‍ അറസ്റ്റിലായിട്ടുണ്ട്. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഉന്നതതല  യോഗം വിളിച്ചിരിക്കുകയാണ്.


ബജ്റംഗദളും വി.എച്ച്.പിയും സംഘടിപ്പിച്ച ബ്രജ്മണ്ഡല്‍ ജലാഭിഷേക് യാത്രക്ക് പിന്നാലെയാണ് ഹരിയാനയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഫെബ്രുവരിയില്‍ പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബജ്റംഗദള്‍ നേതാവ് മോനു മനേസര്‍ സാന്നിദ്ധ്യമാണ് സംഘര്‍ഷത്തിന് വഴിയൊരുക്കിയത്. ഗുരുഗ്രാം അല്‍വാര്‍ ദേശീയപാതയില്‍ വെച്ച് റാലിക്ക് നേരെ കല്ലെറിഞ്ഞെന്നും ആരോപണമുണ്ട്.

Content Highlight: Haryana violence, The death tollhas risen to five