| Monday, 7th October 2019, 10:07 pm

'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' മുദ്രാവാക്യത്തില്‍ മാത്രം; ഹരിയാനയില്‍ മത്സരത്തിനിറങ്ങുന്നത് വിരലിലെണ്ണാവുന്ന വനിതാ സ്ഥാനാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ വാചകത്തില്‍ മാത്രമൊതുക്കി ഹരിയാനയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമാണ് ബി.ജെ.പി.യും കോണ്‍ഗ്രസും ഇന്ത്യന്‍ നാഷണല്‍ ലോക് ദളും (ഐ.എന്‍.എല്‍.ഡി) ടിക്കറ്റ് നല്‍കിയിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഐ.എന്‍.എല്‍.ഡി 15 വനിതാ സ്ഥാനാര്‍ത്ഥികളെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിപ്പിക്കുന്നത്. ബി.ജെ.പി പന്ത്രണ്ട് പേര്‍ക്ക് ടിക്കറ്റ് നല്‍കിയപ്പോള്‍ കോണ്‍ഗ്രസ് ഒമ്പത് സീറ്റിലും ജെ.ജെ.പി ഏഴ് സീറ്റിലും മാത്രമാണ് വനിതകളെ മത്സരിത്തിനിറക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2014ലെ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാല്‍ ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥികള്‍ വളരെ കുറവാണ്. 2014ല്‍ ഐ.എന്‍.എല്‍.ഡി 16ഉം ബി.ജെ.പി 15ഉം കോണ്‍ഗ്രസ് പത്തും സീറ്റുകളില്‍ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തിയിരുന്നു.

ബി.ജെ.പി ഇത്തവണ അത്തേലി എം.എല്‍.എയും ഡെപ്യൂട്ടി സ്പീക്കറുമായ സന്തോഷ് യാദവ്, പട്ടൗധി എം.എല്‍.എ ബിംല യാദവ്, മുലാന എം.എല്‍.എ സന്തോഷ് ശര്‍വാന്‍, പാനിപത്ത് സിറ്റി എം.എല്‍.എ റോഹിതി രേവ്തി എന്നീ സിറ്റിങ് എം.എല്‍.എമാര്‍ക്ക് സീറ്റ് നിഷേധിച്ചു. ഇവരുടെ വിജയസാധ്യത പരുങ്ങലിലായതുകൊണ്ടാണ് മത്സരിപ്പിക്കാത്തതെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം.

We use cookies to give you the best possible experience. Learn more