ന്യൂദല്‍ഹി: കര്‍ഷകര്‍ക്കെതിരെ കലാപശ്രമത്തിന് കേസെടുത്ത് ഹരിയാന പൊലീസ്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറുടെ വാഹനം തടഞ്ഞ സംഭവത്തിലാണ് കര്‍ഷകര്‍ക്കെതിരെ കേസെടുത്തത്.13 കര്‍ഷകര്‍ക്കെതിരെയാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം മനോഹര്‍ ലാല്‍ ഖട്ടര്‍ക്ക് നേരെ കര്‍ഷകര്‍ കരിങ്കൊടി കാണിച്ചിരുന്നു. അംബാലയിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഖട്ടറുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി വീശി ഒരു കൂട്ടം കര്‍ഷകര്‍ എത്തിയത്.
ഹരിയാന മുനിസിപ്പല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലിയെ അഭിസംബോധന ചെയ്യാനെത്തിയതായിരുന്നു ഖട്ടര്‍. അംബാലയിലെത്തിയപ്പോഴായിരുന്നു കര്‍ഷകര്‍ ഖട്ടറുടെ വാഹനവ്യൂഹത്തെ തടയുകയും കരിങ്കൊടി കാട്ടുകയും ചെയ്തത്.
കര്‍ഷകപ്രതിഷേധം തടയാന്‍ പ്രദേശത്ത് വിപുലമായ ക്രമീകരണങ്ങളാണ് ഹരിയാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച മുതല്‍ പ്രദേശത്തേക്ക് പ്രതിഷേധത്തിനായി കര്‍ഷകര്‍ എത്തുകയായിരുന്നു.
അതേസമയം, കര്‍ഷക പ്രതിഷേധം 27ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ദല്‍ഹിയിലെ ഗുരുദ്വാര പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചിരുന്നു.
കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ വിനയത്തോടെ തല കുനിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് മോദി പറഞ്ഞിരുന്നെങ്കിലും അതിനുള്ള നീക്കങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ല. മധ്യപ്രദേശിലെ കര്‍ഷകരെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മോദി അഭിസംബോധന ചെയ്തത്.
എന്നാല്‍ നിയമം പിന്‍വലിക്കുന്നതുവരെ തങ്ങള്‍ പ്രതിഷേധം തുടരുമെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. പഞ്ചാബ് സര്‍ക്കാരും കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Haryana Police Registers Case Against 13 Farmers For ‘Blocking’ CM Khattar’s Convoy