ചണ്ഡീഗഢ്: അസമിലേത് പോലെ ഹരിയാനയിലും പൗരത്വ പട്ടിക കൊണ്ടു വരുമെന്ന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ പ്രസ്താവനയെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ.
‘മുഖ്യമന്ത്രി പറഞ്ഞതാണ് നിയമം. വിദേശികള്‍ക്ക് രാജ്യം വിടേണ്ടി വരും. ഇത്തരക്കാരെ കണ്ടെത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്’ ഭൂപീന്ദര്‍ സിങ് ഹൂഡ പറഞ്ഞു.
ഇന്ന് നേവി ചീഫ് അഡ്മിറല്‍ സുനില്‍ ലാന്‍ബ, ഹൈക്കോടതി മുന്‍ ജഡ്ജി എച്ച്.എസ് ഭല്ല എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഖട്ടര്‍ ഹരിയാനയിലും എന്‍.ആര്‍.സി കൊണ്ടു വരുമെന്ന് പ്രഖ്യാപിച്ചത്.
ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അടുത്ത മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിടുന്ന രണ്ട് നേതാക്കളുടെയും പ്രസ്താവനകള്‍.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചപ്പോഴും ഹൂഡ ബി.ജെ.പി നീക്കത്തെ പിന്തുണച്ചിരുന്നു. കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് വഴിതെറ്റിയെന്ന് പറഞ്ഞ ഹൂഡ ദേശസ്‌നേഹത്തിന്റെയും ആത്മാഭിമാനത്തിന്റെയും കാര്യത്തില്‍ താന്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും കേന്ദ്രസര്‍ക്കാര്‍ നല്ലത് ചെയ്താല്‍ സ്വാഗതം ചെയ്യുമെന്നും പറഞ്ഞിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ