ഹരിയാനയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മനോഹര്‍ ലാല്‍ ഖട്ടര്‍; ഖട്ടറെ വീണ്ടും അധികാരത്തില്‍ എത്തിക്കണമെന്ന് പ്രധാനമന്ത്രി
national news
ഹരിയാനയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മനോഹര്‍ ലാല്‍ ഖട്ടര്‍; ഖട്ടറെ വീണ്ടും അധികാരത്തില്‍ എത്തിക്കണമെന്ന് പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th September 2019, 8:18 pm

ചണ്ഡിഗഡ്: വരാനിരിക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മനോഹര്‍ലാല്‍ ഖട്ടറെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

നിലവില്‍ ഹരിയാനയിലെ മുഖ്യമന്ത്രിയാണ് മനോഹര്‍ ലാല്‍ ഖട്ടര്‍. കോണ്‍ഗ്രസിന്റെ സുരേന്ദര്‍ സിംഗ് നെഹ്വാളിനെ 63,736 വോട്ടിന് പരാജയപ്പെടുത്തിയാണ് 2014 ലെ ആദ്യ തെരെഞ്ഞെടുപ്പില്‍ ഖട്ടര്‍ വിജയിക്കുന്നത്.

‘കഴിഞ്ഞ ലോക്സഭാ തെരെഞ്ഞടുപ്പില്‍ നിങ്ങള്‍ എന്നെ പിന്തുണച്ചു. അതുപോലെ വരാനിരിക്കുന്ന ഹരിയാന നിയമസഭാ തെരെഞ്ഞടുപ്പില്‍ മനോഹര്‍ലാല്‍ ഖട്ടറിനെയും പന്തുണക്കുമെന്നാണ് ഞാന്‍ കരുതുന്നത്.’ അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ തെരെഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നതിനായി ഹരിയാനയിലെ റോഹ്തക്കില്‍ എത്തിയതായിരുന്നു മോദി.

അഞ്ചു വര്‍ഷം ഒട്ടേറെ വികസന പദ്ധതികള്‍ ഹരിയാനയില്‍ നടപ്പാക്കിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ വീണ്ടും ഖട്ടറെ അധികാരത്തില്‍ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് ജയിച്ച ഏക ലോക്സഭാ മണ്ഡലമാണ് റോഹ്തക്.

DoolNews Video