| Sunday, 14th February 2021, 8:24 am

പ്രതിഷേധക്കാര്‍ക്കെതിര പുതിയ നിയമം നടപ്പാക്കാനൊരുങ്ങി ബി.ജെ.പി സര്‍ക്കാര്‍; ഹരിയാനയില്‍ പുതിയ നീക്കങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്:പ്രതിഷേധത്തിനിടെ പൊതു മുതലുകള്‍ നാശിപ്പിച്ചാല്‍ പ്രതിഷേധക്കാരില്‍ നിന്ന് പണം ഈടാക്കുന്നതിന് കര്‍ശനമായ നിയമം നടപ്പാക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍.

ഉത്തര്‍പ്രദേശില്‍ ആരെങ്കിലും പൊതു, സ്വകാര്യ സ്വത്ത് നശിപ്പിച്ചാല്‍ അത് ശിക്ഷാര്‍ഹമായ കുറ്റം മാത്രമല്ല പ്രതിയില്‍ നിന്ന് വീണ്ടെടുക്കല്‍ നടത്തുകയും ചെയ്യുന്നുണ്ടെന്ന് ഖട്ടര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലല്‍ ഉത്തര്‍പ്രദേശ് നിയമസഭ പൊതു-സ്വകാര്യ സ്വത്തുക്കള്‍ക്കുള്ള നാശനഷ്ടങ്ങള്‍ വീണ്ടെടുക്കുന്നതിനുള്ള ബില്‍ പാസാക്കിയിരുന്നു.

കര്‍ഷക പ്രതിഷേധത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സ്വീകരിച്ച നടപടികളേയും ഖട്ടര്‍ പ്രശംസിച്ചു.

തിടുക്കംപിടിച്ച് പുതിയ നിയമം നടപ്പാക്കാനുള്ള ഹരിയാന സര്‍ക്കാരിന്റെ നീക്കം കര്‍ഷകര്‍ക്കെതിരെയുള്ള ചരടുവലിയായാണ് വിമര്‍ശകര്‍ വിലയിരുത്തുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Haryana government mulling law to make protesters pay for damage to public properties: CM Manohar Lal Khattar

We use cookies to give you the best possible experience. Learn more