കോണ്‍ഗ്രസ് അടവുകള്‍ പാളുമോ?; ഹരിയാനയിലും ബി.ജെ.പിയെന്ന് എക്‌സിറ്റ് പോള്‍
assembly elections
കോണ്‍ഗ്രസ് അടവുകള്‍ പാളുമോ?; ഹരിയാനയിലും ബി.ജെ.പിയെന്ന് എക്‌സിറ്റ് പോള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st October 2019, 7:46 pm

മഹാരാഷ്ട്ര ബി.ജെ.പി തൂത്തുവാരുമെന്ന പ്രവചനത്തിന് പിന്നാലെ ഹരിയാനയിലും ബി.ജെ.പി അധികാരത്തിലേറുമെന്ന് എക്‌സിറ്റ് പോള്‍. 90ല്‍ 69ഉം ബി.ജെ.പി നേടുമെന്നാണ് പോള്‍ പ്രവചനം.

ടൈംസ് നൗ, റിപബ്ലിക് ടി.വി, എ.ബി.പി ന്യൂസ്, ടി.വി 9 ഭാരത് വര്‍ഷ്, ന്യൂസ് 18 എന്നീ അഞ്ച് എക്‌സിറ്റ് പോള്‍ ഫലങ്ങളും പറയുന്നത് ഹരിയാനയിലും ചായ്വ് ബി.ജെ.പിക്കാണെന്നാണ്.

കോണ്‍ഗ്രസ് 11 സീറ്റില്‍ മാത്രമാണ് ജയം നേടുകയെന്നും മറ്റുള്ളവര്‍ പത്ത് സീറ്റുകള്‍ നേടുമെന്നുമാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്.

എക്‌സിറ്റ് പോള്‍ യാഥാര്‍ത്ഥ്യമായാല്‍ ബി.ജെ.പി ഹരിയാനയില്‍ ചരിത്ര വിജയമാണ് കുറിക്കുക.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ശിവസേന സഖ്യം അധികാരത്തിലെത്തുമെന്ന് ഇന്ത്യാടുഡേ-ആക്‌സിസ് മൈ ഇന്ത്യാ എക്‌സിറ്റ് പോള്‍. സംസ്ഥാനത്ത് 124 മുതല്‍ 109 വരെ സീറ്റുകളില്‍ ബി.ജെ.പി വിജയത്തിലെത്തുമെന്നാണ് പ്രവചനം. ശിവസേന 57 മുതല്‍ 70 സീറ്റുകളും നേടും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍സിപിയും മറ്റ് പാര്‍ട്ടികളും 40 സീറ്റില്‍ ജയം നേടുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

കോണ്‍ഗ്രസ് 32 മുതല്‍ 50 സീറ്റുകള്‍ മാത്രമാണ് നേടുകയെന്നും പോള്‍ പറയുന്നു.

സംസ്ഥാനത്തെ 60,609 പേരുടെ അഭിപ്രായ സര്‍വ്വെ രേഖപ്പെടുത്തിയാണ് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ