| Wednesday, 2nd October 2019, 5:16 pm

സീറ്റ് നിഷേധിച്ചു; സോണിയാ ഗാന്ധിയുടെ വസതിയ്ക്ക് മുന്നില്‍ ഹരിയാന കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്റെ നേതൃത്വത്തില്‍ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇടക്കാല കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഹരിയാന കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ അശോക് തന്‍വാറിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചെന്നും അനര്‍ഹര്‍ക്ക് സീറ്റ് നല്‍കിയെന്നും ആരോപിച്ചാണ് പ്രതിഷേധം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എ.സി മുറികളില്‍ നിന്ന് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവര്‍ക്കാണ് സീറ്റ് നല്‍കിയതെന്നും കഴിഞ്ഞ അഞ്ച് വര്‍ഷം പാര്‍ട്ടിയ്ക്കായി അധ്വാനിച്ചവരെ തഴഞ്ഞെന്നും പ്രതിഷേധക്കാര്‍ എ.എന്‍.ഐയോട് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി നിര്‍ദ്ദേശം അവഗണിച്ചവര്‍ക്കും സീറ്റ് നല്‍കിയെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

ഹരിയാനയില്‍ പാര്‍ട്ടി ചുമതലയുള്ള മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിനെതിരേയും പ്രതിഷേധിക്കുന്നവര്‍ മുദ്രാവാക്യം മുഴക്കുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒക്ടോബര്‍ 21 നാണ് ഹരിയാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 24 നാണ് ഫലം പുറത്തുവരുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more