| Saturday, 26th August 2017, 5:55 pm

മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, ബി.ജെ.പിയുടേതല്ല: ഹരിയാന ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡിഗഡ്: ആള്‍ദൈവത്തിന്റെ അനുയായികള്‍ അഴിഞ്ഞാടിയ സംഭവത്തില്‍ ഹരിയാന സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമര്‍ശിച്ച് ഹരിയാന ഹൈക്കോടതി. മോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആണെന്നും ബി.ജെ.പിയുടേത് അല്ലെന്നും പറഞ്ഞ കോടതി ഹരിയാന ഇന്ത്യയില്‍ അല്ലേയെന്നും ചോദിച്ചു.

പഞ്ചാബിനെയും ഹരിയാനയെയും വളര്‍ത്തുമക്കളെ പോലെയാണോ കരുതുന്നതെന്നും കോടതി ചോദിച്ചു.

സംഘര്‍ഷം സംസ്ഥാനത്തിന്റെ പരിധിയില്‍ പെടുന്നതാണെന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സത്യപാല്‍ ജെയിനിന്റെ പരാമര്‍ശങ്ങള്‍ക്കാണ് കോടതി ഇങ്ങനെ മറുപടി നല്‍കിയത്.

രാഷ്ട്രീയ നേട്ടത്തിനായി കത്തിയമരാന്‍ പഞ്ച്ഗുള പോലൊരു നഗരത്തെ നിങ്ങള്‍ വിട്ടു കൊടുത്തുവെന്നായിരുന്നു ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതി നേരത്തെ വിമര്‍ശനം നടത്തിയിരുന്നത്.

വിധി പ്രഖ്യാപിക്കുന്ന സമയത്ത് ഒന്നരലക്ഷത്തോളം ഗുര്‍മീത് അനുയായികള്‍ പഞ്ച്ഗുള പരിസരത്ത് തടിച്ചുകൂടിയതിനെ തടുക്കാന്‍ സര്‍ക്കാര്‍ യാതൊരു മുന്‍കരുതല്‍ എടുത്തില്ലെന്നും നോക്കുകുത്തിയായി നില്‍ക്കുകയായിരുന്നെന്നും കോടതി പറഞ്ഞു.

We use cookies to give you the best possible experience. Learn more