'12 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ; മാധ്യമങ്ങള്‍ പീഡനക്കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കുറച്ച് ശ്രദ്ധ കാണിക്കണം': മനോഹര്‍ലാല്‍ ഖട്ടര്‍
Women Abuse
'12 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ; മാധ്യമങ്ങള്‍ പീഡനക്കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കുറച്ച് ശ്രദ്ധ കാണിക്കണം': മനോഹര്‍ലാല്‍ ഖട്ടര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st January 2018, 8:23 am

 

ചണ്ഡീഗഡ്: ഹരിയാനയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ബലാത്സസംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ഹരിയാന സര്‍ക്കാര്‍. പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ അറിയിച്ചു.

12 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.

പീഡനക്കേസുകള്‍ വേഗം തീര്‍പ്പാക്കുന്നതിനും, ഇരകള്‍ക്ക് നീതീ ഉറപ്പാക്കുന്നതിനും അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ കേന്ദ്രത്തിന് അപേക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പെണ്‍കുട്ടികള്‍ക്ക് നേരേയുള്ള പീഡനങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
കഴിഞ്ഞ ഒരാഴ്ചക്കിടെ ഹരിയാനയില്‍ മാത്രം പീഡനത്തിരയായത് ഒമ്പത് പേരാണ്.
പീഡനക്കേസുകള്‍ മാധ്യമങ്ങള്‍ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

ഹരിയാനയില്‍ തുടര്‍ച്ചയായി നടക്കുന്ന പീഡനങ്ങള്‍ക്കെതിരെ പ്രതിപക്ഷവും വനിതാ സംഘടനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്നാണ് പീഡനക്കേസുകള്‍ക്കെതിരെ ശക്തമായ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത്.