| Monday, 24th August 2020, 7:54 pm

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന് കൊവിഡ്; നിയമസഭാ സമ്മേളനം തുടങ്ങാന്‍ രണ്ട് ദിവസം ശേഷിക്കെ സ്പീക്കര്‍ക്കും രണ്ട് എം.എല്‍.എമാര്‍ക്കും രോഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന് കൊവിഡ് സ്ഥിരീകരിച്ചു. ഖട്ടാര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ അടിയന്തരമായി ക്വാറന്റീനില്‍ പോകണമെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ സമ്മേളനത്തിന് രണ്ട് ദിവസം ശേഷിക്കെയാണ് മുഖ്യമന്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.

കഴിഞ്ഞ മൂന്ന് ദിവസമായി ക്വാറന്റീനിലായിരുന്നു ഖട്ടാര്‍. കേന്ദ്രമന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തിന് രോഗം സ്ഥിരീകരിച്ചതോടെയാണ് ഖട്ടാര്‍ ക്വാറന്റീനില്‍ പോയത്.

ആഗസ്റ്റ് 21 ന് ഖട്ടാറിന്റെ പരിശോധനഫലം നെഗറ്റീവായിരുന്നു.

നേരത്തെ സ്പീക്കര്‍ ഗ്യാന്‍ ചന്ദ് ഗുപ്തയ്ക്കും രണ്ട് ബി.ജെ.പി എം.എല്‍.എമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നിയമസഭയിലെ ആറ് ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Manohar Lal Khattar tests positive for Covid-19

We use cookies to give you the best possible experience. Learn more