ചണ്ഡീഗഢ്: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന് കൊവിഡ് സ്ഥിരീകരിച്ചു. ഖട്ടാര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ അടിയന്തരമായി ക്വാറന്റീനില്‍ പോകണമെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ സമ്മേളനത്തിന് രണ്ട് ദിവസം ശേഷിക്കെയാണ് മുഖ്യമന്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.
I was tested for Novel Corona Virus today. My test report has returned positive.
I appeal to all colleagues and associates who came in my contact over the last week to get themselves tested. I request my close contacts to move into strict quarantine immediately.
— Manohar Lal (@mlkhattar) August 24, 2020
കഴിഞ്ഞ മൂന്ന് ദിവസമായി ക്വാറന്റീനിലായിരുന്നു ഖട്ടാര്‍. കേന്ദ്രമന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തിന് രോഗം സ്ഥിരീകരിച്ചതോടെയാണ് ഖട്ടാര്‍ ക്വാറന്റീനില്‍ പോയത്.
ആഗസ്റ്റ് 21 ന് ഖട്ടാറിന്റെ പരിശോധനഫലം നെഗറ്റീവായിരുന്നു.