ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതോടെ വിമതശല്യം രൂക്ഷമായി. സീറ്റ് ലഭിക്കാത്ത നിരവധി നേതാക്കളാണ് വിമതരായി മത്സരിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്.
രണ്‍ധീര്‍ ഗോലാന്‍ എന്ന ബി.ജെ.പി നേതാവ് പുന്തരി മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. പാര്‍ട്ടി വിടുമെന്നും പ്രഖ്യാപിച്ചു. മുഖ്യമന്ത്രി മനോഹര്‍ ലാര്‍ ഖട്ടറും കുറച്ച് ബി.ജെ.പി നേതാക്കളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് തനിക്ക് സീറ്റ് നിഷേധിക്കാനിടയാക്കിയതെന്നും ആരോപിച്ചു.
വിമതനീക്കങ്ങള്‍ തങ്ങള്‍ക്ക് ഗുണമാവുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പല സ്ഥാനാര്‍ത്ഥികള്‍ക്കും തങ്ങളുടെ മണ്ഡലത്തില്‍ സ്വാധീനമുള്ളത് ബി.ജെ.പിയുടെ വോട്ട് നഷ്ടപ്പെടുത്താന്‍ ഇടയാക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.