കോണ്‍ഗ്രസിന് വോട്ട് ചെയ്തതിന് ഹരിയാനയില്‍ ബി.ജെ.പി നേതാവ് സഹോദരനെ വെടിവെച്ചു
D' Election 2019
കോണ്‍ഗ്രസിന് വോട്ട് ചെയ്തതിന് ഹരിയാനയില്‍ ബി.ജെ.പി നേതാവ് സഹോദരനെ വെടിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th May 2019, 9:01 pm

ചണ്ഡീഗഢ്: ഹരിയാനയില്‍ ആറാം ഘട്ട വോട്ടെടുപ്പിനിടെ കോണ്‍ഗ്രസിന് വോട്ട് ചെയ്ത സഹോദരനെ വെടിവെച്ച് ബി.ജെ.പി നേതാവ്. ഹരിയാനയിലെ ജാഝറിലാണ് സംഭവം.

ലൈസന്‍സ് ഇല്ലാത്ത തോക്ക് ഉപയോഗിച്ച് ബി.ജെ.പി മണ്ഡലം നേതാവായ ധര്‍മേന്ദ്ര സിലാനിയാണ് സഹോദരനായ രാജാസിങ്ങിനെ വെടിവെച്ചത്. രണ്ട് തവണ കാലിലും വയറിലുമാണ് സിലാനി രാജാസിങ്ങിനെ വെടിവെച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ധര്‍മേന്ദ്ര സിലാനി ഇപ്പോള്‍ ഒളിവിലാണ്. രാജാസിങ്ങിന്റെ കുടുംബത്തോട് ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യാന്‍ ഇയാള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിലാനിയുടെ മുതിര്‍ന്ന സഹോദരനും കോണ്‍ഗ്രസുകാരനുമായ ഹരേന്ദര്‍ സിങ്ങിന്റെ നിര്‍ദേശ പ്രകാരം കോണ്‍ഗ്രസിന് വോട്ടുചെയ്യുകയായിരുന്നു.

നേരത്തെ ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ ബി.ജെ.പിയ്ക്ക് അറിയാതെ വോട്ടു കുത്തിപ്പോയതിന് ബി.എസ്.പി പ്രവര്‍ത്തകന്‍ സ്വന്തം വിരല് മുറിച്ച സംഭവമുണ്ടായിരുന്നു.