| Thursday, 12th July 2018, 10:42 am

മോദി സമ്പൂര്‍ണ പരാജയം: ഹരിയാനയിലെ രണ്ട് ബി.ജെ.പി നേതാക്കള്‍ രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹിസാര്‍: ഹരിയാനയിലെ രണ്ട് ബി.ജെ.പി നേതാക്കള്‍ രാജിവെച്ചു. മാസ്റ്റര്‍ ഹരി സിങ്, യോഗേഷ് സിഹാഗ് എന്നിവരാണ് രാജിവെച്ചത്.

മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് പറഞ്ഞാണ് രാജി. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്‍വ മണ്ഡലത്തില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചയാളാണ് ഹരി സിങ്.


Also Read:വീണ്ടും അമേരിക്കയുടെ ഉപരോധഭീഷണി: ഇത്തവണ ഭീഷണി റഷ്യന്‍ പദ്ധതിയില്‍ അംഗമായ സ്ഥാപനങ്ങള്‍ക്ക്


” പ്രധാനമന്ത്രിയുടെ പൊളളയായ വാഗ്ദാനങ്ങളും അര്‍ത്ഥശൂന്യമായ പ്രസംഗങ്ങളും ആളുകള്‍ക്ക് മടുത്തു. വികസനത്തിന്റെ ഒരു ചിത്രം കാട്ടി മോദി ജനങ്ങളെ പ്രലോഭിപ്പിച്ചു. ജനങ്ങള്‍ അദ്ദേഹത്തെ വിശ്വാസത്തിലെടുത്തെങ്കിലും താനൊരു പരാജയമാണെന്ന് മോദി തെളിയിച്ചിരിക്കുകയാണ്. പോസിറ്റീവായ ഒരു വികസന സമീപനവുമുണ്ടായില്ലെന്നു മാത്രമല്ല പാവപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും വേദനകള്‍ക്ക് ഒരു കുറവുമുണ്ടായിട്ടില്ല.” ഹരി സിങ് പ്രസ്താവനയില്‍ ആരോപിച്ചു.

ബി.ജെ.പി മുഖ്യമന്ത്രിമാരായ ഓം പ്രകാശ് ചൗട്ടാല, ബാന്‍സി ലാല്‍ എന്നിവരുടെ രാഷ്ട്രീയ ഉപദേഷ്ടാവായും ഹരി സിങ് പ്രവര്‍ത്തിച്ചിരുന്നു.


Also Read:ക്രിസ്റ്റിയാനോയെ യുവന്റസ് വാങ്ങിയതിന് പിന്നാലെ ഫിയറ്റ് കാര്‍ കമ്പനിയില്‍ തൊഴിലാളി സമരം


ബി.ജെ.പിയുടെ ലീഗല്‍ സെല്ലിന്റെ സ്റ്റേറ്റ് എക്‌സിക്യുട്ടീവ് അംഗമാണ് യോഗേഷ് സിഹാഗ്. സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ യാതൊരു സുതാര്യതയുമില്ലെന്നും പ്രവര്‍ത്തകര്‍ക്കെല്ലാം അവഗണിക്കപ്പെടുന്ന അനുഭവമാണ് ഉള്ളതെന്നും അദ്ദേഹം ഹരിയാന ബി.ജെ.പി പ്രസിഡന്റിനു നല്‍കിയ രാജിക്കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

We use cookies to give you the best possible experience. Learn more