| Thursday, 28th October 2021, 10:07 am

കര്‍ഷക സമരത്തില്‍ പങ്കെടുത്ത് മടങ്ങിയ വനിതാ കര്‍ഷകര്‍ ട്രക്ക് ഇടിച്ച് കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബഹദൂര്‍ഘട്ട്: ഹരിയാനയില്‍ മൂന്ന് വനിതാ കര്‍ഷകര്‍ ട്രക്ക് ഇടിച്ചുമരിച്ചു.

ത്രികയില്‍ കര്‍ഷക സമരത്തില്‍ പങ്കെടുത്ത് മടങ്ങിയവരാണ് മരിച്ചത്. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഹരിയാനയിലെ ബഹദൂര്‍ഘട്ടില്‍ ഓട്ടോറിക്ഷ കാത്തുനില്‍ക്കുകയായിരുന്ന
കര്‍ഷകരെയാണ് ട്രക്ക് ഇടിച്ചത്. ഡ്രൈവര്‍ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

” പഞ്ചാബിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീകളെ വാഹനം ഇടിച്ചിട്ടു. ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു,” കര്‍ഷക നേതാവും പഞ്ചാബ് കിസാന്‍ യൂണിയന്‍ പ്രസിഡന്റുമായ റുല്‍ദു സിംഗ് മാന്‍സ പറഞ്ഞു.

2020 നവംബര്‍ 26 ന് ദല്‍ഹിയുടെ അതിര്‍ത്തിയില്‍ പ്രതിഷേധം ആരംഭിച്ചതുമുതല്‍ നിരവധി സ്ത്രീകള്‍ കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകര്‍ സമരം നടത്തുന്നത്.

ആഴ്ചകള്‍ക്ക് മുന്‍പ് കര്‍ഷക സമരത്തിനിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റിയിരുന്നു. നാല് കര്‍ഷകരുള്‍പ്പെടെ 8 പേര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Haryana: 3 women farmers killed, 2 injured as tipper hits them near Tikri border

We use cookies to give you the best possible experience. Learn more