[]ന്യൂയോര്‍ക്ക്: സ്‌ഫോടനം ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വിദ്യാര്‍ഥികളെയും അധ്യാപകരെയും ഒഴിപ്പിച്ച ഹാര്‍വാര്‍ഡ് സര്‍വകലാശാല സാധാരണ ഗതിയിലേക്ക്. ഭീഷണിയെ തുടര്‍ന്ന് ഹാര്‍വാര്‍ഡ് ക്യാംപസ് പോലീസും കേംബ്രിഡ്ജ് പോലീസും സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല.
തുടര്‍ന്ന് ക്യാപസ്് സാധാരണഗതിയില്‍ പ്രവര്‍ത്തനക്ഷമമായതായി സര്‍വ്വകലാശാല അധികൃതര്‍ വെബ്‌സൈറ്റിലൂടെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ക്യാംപസിലെ നാല് കെട്ടിടങ്ങളില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.
സയന്‍സ് ബ്ലോക്കിലടക്കം നാല് കെട്ടിടങ്ങളില്‍ സ്‌ഫോടക വസ്തുക്കള്‍ വച്ചതായാണ് റിപ്പോര്‍ട്ട് വന്നത്. തുടര്‍ന്ന് ഇവിടങ്ങളിലുള്ള വിദ്യാര്‍ത്ഥികളോടും അദ്ധ്യാപകരോടും മാറാന്‍ സര്‍വ്വകലാശാല ആവശ്യപ്പെടുകയായിരുന്നു.
ഭീഷണിയെ തുടര്‍ന്ന് ചില ഫൈനല്‍ പരീക്ഷകളും മാറ്റി വച്ചതായി സര്‍വ്വകലാശാല അറിയിച്ചിട്ടുണ്ട്. 75ലധികം വര്‍ഷം പഴക്കമുളള ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ 21,000ത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ബരാക് ഒബാമയടക്കമുള്ള പല പ്രമുഖ ലോക നേതാക്കളും പഠിച്ചിറങ്ങിയ സ്ഥാപനമാണ് ഹര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി.