'ഇസ്രഈല്‍ വിരുദ്ധന്‍'; ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ മുന്‍ തലവന് ഫെലോഷിപ് നിഷേധിച്ച് ഹാര്‍വഡ് സ്‌കൂള്‍
ന്യൂയോര്‍ക്ക്: ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ(എച്ച്.ആര്‍.ഡബ്ല്യു) മുന്‍ മേധാവി കെന്നത്ത് റോത്തിന് ഫെലോഷിപ് നിഷേധിച്ച് ഹാര്‍വഡ് സ്‌കൂള്‍. ‘ഇസ്രായേല്‍ വിരുദ്ധന്‍’ എന്നാരോപിച്ചാണ് ഫെലോഷിപ് നിഷേധിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മൂന്ന് പതിറ്റാണ്ട് കാലം ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ ഉദ്യോഗസ്ഥായിരുന്ന കെന്നത്ത് റോത്ത് കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് വിരമിക്കുന്നത്. വിരമിക്കുമ്പോള്‍ എച്ച്.ആര്‍.ഡബ്ല്യു എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു കെന്നത്ത് റോത്ത്. വിരമിക്കുന്ന സമയത്ത് ഹാര്‍വഡ് സ്‌കൂള്‍ ഇദ്ദേഹത്തിന് ഫെലോഷിപ് വാഗ്ധാനം ചെയ്തിരുന്നു.
എന്നാല്‍ സമൂഹിക മാധ്യമങ്ങളിലടക്കമുള്ള അദ്ദേഹത്തിന്റെ ഫലസ്തീന്‍ അനുകൂല ഇടപെലിന്റെ പശ്ചാത്തലത്തില്‍ ഫെലോഷിപ് നിഷേധിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. യു.എസ് മാഗസിന്‍ ദി നേഷനില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുള്ളത്.
ഫെലോഷിപുമായി ബന്ധപ്പെട്ടുള്ള റോത്തിന്റെ അഭിമുഖം കഴിഞ്ഞ് രണ്ടാഴ്ചക്ക് ശേഷമാണ് തീരുമാനം. ഭ്രാന്തന്‍ തീരുമാനം എന്നാണ് റോത്ത് ഇതിനെ വിശേഷിപ്പിച്ചത്.
Content Highlight: Harvard School denies fellowship to Kenneth Roth, former head of Human Rights Watch (HRW)