| Wednesday, 16th September 2015, 4:58 pm

ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും തഴയപ്പെട്ടത് പത്ത് തവണ; ഇപ്പോള്‍ ലോകത്തെ സമ്പന്നരില്‍ ഒരാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

“ജീവിതം ഒരു ചോക്കലേറ്റ് നിറച്ച പെട്ടി പോലെയാണ്. അതില്‍ എതാണ് ലഭിക്കുകയെന്ന് നിങ്ങള്‍ക്ക് ഒരിക്കലും അറിയാന്‍ സാധിക്കില്ല.” ഫോറസ്റ്റ് ഗമ്പ് എന്ന ടോം ഹാംഗ്‌സ് ചിത്രത്തിലെ ഡയലോഗ് ആലിബാബ ഗ്രൂപ്പ് സ്ഥാപകനായ ജാക്ക് മാക്ക് ഏറെ പ്രീയപ്പെട്ടതാണ്. കാരണം ലോകത്തിലെ കോടീശ്വരന്മാരില്‍ ഒരാളായ ജാക്കിന്റെ ജീവിതത്തോട് അത്രയ്ക്ക് അടുപ്പമുണ്ട് ഈ ഡയലോഗിന്.

ഏതൊരു കോടീശ്വരനേയും പോലെ തന്നെ പ്രയാസങ്ങളിലൂടെ തന്നെയായിരുന്നു ജാക്കിന്റെയും തുടക്കം. നിരവധി തോല്‍വികള്‍ തന്റെ ജീവിതത്തിലുണ്ടായിട്ടുണ്ടെന്ന് അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു. തോല്‍വികള്‍ എന്നു വച്ചാല്‍ ഒരുപാട് തോല്‍വികള്‍.

തന്റെ പ്രൈമറി സ്‌കൂള്‍ പരീക്ഷകളില്‍ രണ്ട് തവണ തോറ്റിട്ടുണ്ട് ഈ കോടീശ്വരന്‍. മിഡില്‍ സ്‌കൂളില്‍ മൂന്ന് തവണയും പരാജയപ്പെട്ടു. പിന്നീട് പോലീസ് ജോലിക്ക് അപേക്ഷിച്ചപ്പോള്‍ അവിടെയും തഴയപ്പെട്ടു. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ പത്ത് തവണയാണ് ജാക്ക് തഴയപ്പെട്ടത്. അവിടെ മാത്രമോ പ്രമുഖ ഭക്ഷ്യ ശൃംഖലയായ കെ.എഫ്.സിയില്‍ ജോലിക്ക് അപേക്ഷിച്ചപ്പോഴും ജാക്ക് മാ ഒഴിവാക്കപ്പെട്ടു. അന്ന് 24 പേരുണ്ടായിരുന്നതില്‍ 23 പേര്‍ക്കും ജോലി ലഭിച്ചിരുന്നു. ജാക്ക് മാത്രമാണ് ഒഴിവാക്കപ്പെട്ടത്.

ആലിബാബ എന്ന പ്രമുഖ ചൈനീസ് ഓണ്‍ലൈന്‍ വാണിജ്യ സ്ഥാപനത്തിന്റെ സ്ഥാപകരില്‍ ഒരാളാണ് ജാക്ക്. ഇന്ന് ലോക വ്യാപകമായി ശൃംഗലകളുള്ള ഒരു സ്ഥാപനം കൂടിയാണ് ആലിബാബ.

We use cookies to give you the best possible experience. Learn more