ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഹാര്‍ദിക് പട്ടേല്‍; മോദിക്കെതിരെ മികച്ച സ്ഥാനാര്‍ത്ഥിയാകുമെന്ന് കോണ്‍ഗ്രസ്
D' Election 2019
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഹാര്‍ദിക് പട്ടേല്‍; മോദിക്കെതിരെ മികച്ച സ്ഥാനാര്‍ത്ഥിയാകുമെന്ന് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th February 2019, 7:58 am

അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേല്‍ സമുദായ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ ലോക്‌സഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്നു. മത്സരിക്കാനുള്ള യോഗ്യതയായ ഇരുപത്തഞ്ച് വയസ് പൂര്‍ത്തിയായി മാസങ്ങള്‍ക്കുള്ളിലാണ് ഹാര്‍ദിക്കിന്റെ ഈ തീരുമാനം. ലക്‌നൗവില്‍ വച്ചാണ് പട്ടേല്‍ പ്രഖ്യാപനം നടത്തിയത്. എവിടെയാണ് മത്സരിക്കുന്നതെന്നോ ആരുടെയൊക്കെ പിന്തുണ ലഭിക്കുമെന്നതിനെ കുറിച്ചോ ഹാര്‍ദിക് പട്ടേല്‍ വ്യക്തമാക്കിയില്ല.

ALSO READ: പശു സംരക്ഷണം അതിരുവിട്ടു; മോദിക്ക് വോട്ടില്ലെന്ന് ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍

അതേസമയം കോണ്‍ഗ്രസ് പിന്തുണ നല്‍കിയേക്കുമെന്നും സൂചനയുണ്ട്. മോദി സര്‍ക്കാരിനെതിരെ മികച്ച സ്ഥാനാര്‍ത്ഥിയാകാന്‍ ഹാര്‍ദിക് പട്ടേലിന് സാധിക്കുമെന്നും അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം സ്വാഗതം ചെയ്യുന്നെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി അറിയിച്ചു.സൗരാഷ്ട്രയിലെ അംറേലിയില്‍് മത്സരിക്കുമെന്ന സൂചനകളും നിലനില്‍ക്കുന്നുണ്ട്. 2015 മുതല്‍ തന്നെ പട്ടേല്‍ സമുദായത്തിന് വേണ്ടി സംവരണ പ്രക്ഷോഭങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ഹാര്‍ദിക് പട്ടേല്‍.

“പട്ടീല്‍ അനാമത് ആന്തോളന്‍ സമിതി” എന്ന സംഘടനയുണ്ടാക്കിയായിരുന്നു ഹാര്‍ദിക് പട്ടേല്‍ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. ഇത് ബി.ജെ.പി യെ കുടുതല്‍ പ്രതിരോധത്തിലാക്കിയിരുന്നു.

രാജസ്ഥാനില്‍ കഴിഞ്ഞ ദിവസം നടന്ന റാലിയില്‍ പങ്കെടുത്തപ്പോഴും ഹാര്‍ദിക് മത്സരിക്കുമെന്ന് സൂചന നല്‍കിയിരുന്നു.