| Monday, 29th May 2017, 3:59 pm

ഹാദിയ വിവാഹ കേസ്; മുസ്‌ലിം ഏകോപന സമിതി ഹൈക്കോടതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ എറണാകുളത്ത് ഹര്‍ത്താല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മതം മാറിയ യുവതിയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മുസ്‌ലിം ഏകോപന സമിതി ഹൈക്കോടതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് സെന്റ് ആല്‍ബര്‍ട്‌സ് കോളേജിനു മുന്നില്‍ വെച്ച് പൊലീസ് തടഞ്ഞതിനെത്തുടര്‍ന്നാണ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായത്.


Also read ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് രണ്ടു പേര്‍ക്ക് മര്‍ദ്ദനം; മര്‍ദ്ദിച്ചത് ജയ് ശ്രീറാം എന്നു പറയാന്‍ ആവശ്യപ്പെട്ട്; വീഡിയോ


പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സമിതി എറണാകുളം ജില്ലയില്‍ നാളെ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സെന്റ് ആല്‍ബര്‍ട്‌സ് കോളേജിനു മുന്നില്‍ ബാരിക്കേഡ് ഉപയോഗിച്ചാണ് പൊലീസ് മാര്‍ച്ച് തടഞ്ഞത്.

എന്നാല്‍ സമരത്തിനെത്തിയ ജനക്കൂട്ടം ബാരിക്കേഡുകള്‍ പൊളിച്ച് മുന്നോട്ട് കയറിയതിനെത്തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മുസ്‌ലിം ഏകോപന സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.


Dont miss ‘യു.പിയില്‍ പശുവിനെ അറുത്ത ചിത്രം കേരളത്തിലേതാക്കി’ സുരേന്ദ്രന്റെ വ്യാജപ്രചരണം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ


പൊലീസില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചതെന്നാണ് മുസ്‌ലിം ഏകോപന സമിതി നേതാക്കള്‍ പറുന്നത്. വൈക്കം സ്വദേശി അഖില എന്ന ഹാദിയയുടെ വിവാഹമാണ് വിവാഹ സമയത്ത് രക്ഷിതാക്കള്‍ ഉണ്ടായിരുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി കോടതി റദ്ദാക്കിയിരുന്നത്.യുവതിയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

We use cookies to give you the best possible experience. Learn more