കാസര്‍ഗോഡ്: ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ജനുവരി മൂന്നിന് സംഘപരിവാര്‍ നടത്തിയ ഹര്‍ത്താലിനിടെ ബായാര്‍ സ്വദേശി കരിം മുസ്‌ല്യാരെ അക്രമിച്ചതിന് പിന്നില്‍ ബോധപൂര്‍വ്വമുള്ള വര്‍ഗീയ കലാപ ശ്രമമായിരുന്നെന്ന് ആരോപണം. അമ്പതോളം വരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ഹര്‍ത്താല്‍ ദിവസം കരിം മുസ്‌ല്യാരെ അക്രമിക്കുകയായരുന്നു.
ആക്രമണത്തില്‍ തലക്കും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ കരീം മുസ്‌ല്യാര്‍ മംഗലാപുരം യൂനിറ്റി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. അടിയേറ്റ ബോധരഹിതനായ കരിം മുസ്‌ല്യാര്‍ കഴിഞ്ഞ ദിവസമാണ് കണ്ണ് തുറന്നത്.
ബായാര്‍ പള്ളിയിലെ ഇമാമായ കരീം മുസ്ല്യാര്‍ ബൈക്കില്‍ സഞ്ചരിക്കവേ അദ്ദേഹത്തെ ആര്‍.എസ്.എസുകാര്‍ അടിച്ച് താഴെയിടുകയിരുന്നു. തുടര്‍ന്ന് ഇരുമ്പു ദണ്ടുകളും വടികളും ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം ബോധരഹിതനായതോടെയാണ് അക്രമിസംഘം പിന്‍വാങ്ങിയത്. ഏറെ നേരം റോഡില്‍ കിടന്ന മുസ്ല്യാരെ നാട്ടുകാര്‍ എത്തിയാണ് ആശുപത്രിയിലെത്തിച്ചത്.
കാസര്‍ഗോഡ് ചൂരിയില്‍ ആര്‍.എസ്.എസ് വെട്ടിക്കൊലപ്പെടുത്തിയ റിയാസ് മൗലവിയുടെ തുടര്‍ച്ചയാണ് ബായറില്‍ കരിം മുസ്‌ല്യാര്‍ക്ക് നേരെയും ഉണ്ടായതെന്ന് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എം.സി കമറുദ്ദീന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഒരു ഉപതെരഞ്ഞെടുപ്പ് കാഹളം മുഴങ്ങുന്ന മഞ്ചേരശ്വരത്ത് ജനങ്ങളെ വര്‍ഗീയമായി വിഭജിച്ച് കലാപമുണ്ടാക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നെന്നും അക്രമത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നും കമറുദ്ദീന്‍ പറഞ്ഞു.
ഹര്‍ത്താലിനിടെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നിരപരാധികള്‍ക്ക് നേരെ അക്രമങ്ങള്‍ അഴിച്ചുവിടുമ്പോള്‍ പൊലീസ് നിഷ്‌ക്രിയരായി നോക്കിനിന്നെന്നും സംഘപരിവാര്‍ അനുകൂല നിലപാടെടുക്കുന്ന പൊലീസാണ് അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ ഇന്ധനം നല്‍കുന്നതെന്നും കമറുദ്ദീന്‍ ആരോപിച്ചു. പൊലീസ് നിലപാടിനെതിരെ മുസ്‌ലിം ലീഗ് പ്രക്ഷോപത്തിനൊരുങ്ങാന്‍ ആലോചിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹര്‍ത്താലിനിടെ മഞ്ചേശ്വരം മണ്ഡലത്തില്‍ ഉണ്ടായ അക്രമങ്ങള്‍ക്ക് സംഘരിവാറും മുസ്‌ലിം ലീഗുമാണ് ഉത്തരവാദികള്‍ എന്ന് സി.പി.ഐ.എം നേതാവ് സി.എ സുബൈര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. കരിം മുസ്‌ല്യാര്‍ക്ക് നേരെ ഉണ്ടായ അക്രമത്തിന് പിന്നില്‍ വര്‍ഗീയ കലാപം തന്നെയാണെന്നും ഇന്ത്യയിലെല്ലായിടത്തും നടത്തുന്ന തന്ത്രം ഇവിടെയും സംഘപരിവാര്‍ പയറ്റുകയാണെന്നും സുബൈര്‍ പറഞ്ഞു.
പ്രതികള്‍ക്കെതിരെ പൊലീസ് ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്നും അക്രമത്തിന് നേതൃത്വം കൊടുത്ത പ്രതികളെയെല്ലാം പൊലീസ് പിടിച്ചുവരികയാണെന്നും സുബൈര്‍ പറഞ്ഞു.
കരിം മുസ്‌ല്യാര്‍ക്ക് നേരെയുണ്ടായ ആര്‍.എസ്.എസ് അക്രമത്തില്‍ 40 പേര്‍ക്കെതിരെ പൊലീസില്‍ കേസ് കൊടുത്തിട്ടുണ്ടെന്നും അതില്‍ എട്ട് പ്രതികളെ ഇതുവരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും ബായാര്‍ മുളിഗഡ്ഡെ മഹല്ല് ഭാരവാഹി കൂടിയായ സുബൈര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന കരിം മുസ്‌ല്യാരുടെ ചികിത്സയ്ക്ക് വേണ്ടി ഇപ്പോള്‍ പിരിവ് നടത്തുകയാണെന്നും അക്രമികളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ ആവിശ്യപ്പെട്ടിട്ടുണ്ടെന്നും സുബൈര്‍ കൂട്ടിച്ചേര്‍ത്തു.
കരീം മുസ്‌ല്യാരെ ആക്രമിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആയുധങ്ങളുമായി സംഘടിച്ചെത്തിയ ആര്‍.എസ്.എസ് സംഘം ബായാര്‍ ജാറം പള്ളിക്ക് നേരെയും ആക്രമണം നടത്തുന്നുണ്ട്. നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമായ കരീം മുസ്ല്യാരുടെ തുടര്‍ ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ നാട്ടുകാരുടെ സഹായം തേടുകയാണ് ബന്ധുക്കള്‍.
കാസര്‍കോട് ഇത് രണ്ടാം തവണയാണ് പ്രകോപമില്ലാതെ മൗലവിമാര്‍ക്ക് നേരെ അക്രമം ആര്‍.എസ്.എസ് അക്രമം അഴിച്ചു വിടുന്നത്. പഴയ ചൂരിയിലെ മദ്രസാധ്യാപകന്‍ റിയാസ് മൗലവിയെ പള്ളിയില്‍ കയറിയായിരുന്നു വെട്ടിക്കൊലപ്പെടുത്തിയത്. അന്നും ബോധപൂര്‍വ്വം വര്‍ഗീയ കലാപമുണ്ടാക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നുവെന്ന് ആരോപണമുണ്ടായിരുന്നു.
ബി.ജെ.പി പന്തുണയോടെ നടന്ന ഹര്‍ത്താലില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വ്യാപക അക്രമങ്ങളാണ് ആര്‍.എസ്.എസ് അഴിച്ചുവിട്ടത്. മുസ് ലിം വ്യാപാര സ്ഥാപനങ്ങളെ തെരഞ്ഞെുപിടിച്ച് അക്രമിക്കുകയും ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയ