| Thursday, 3rd January 2019, 7:07 pm

സംഘപരിവാര്‍ ഹര്‍ത്താല്‍; സംസ്ഥാനത്തെ അക്രമ സംഭവങ്ങളില്‍ മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംഘപരിവാര്‍ ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ചും പൊതു, സ്വകാര്യ സ്വത്തുവകകള്‍ നശിപ്പിക്കപ്പെട്ടതിനെക്കുറിച്ചും ഗവര്‍ണര്‍ പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട് റിപ്പോര്‍ട്ട് തേടി.

ശാന്തിയും സമാധാനവും നിലനിറുത്താന്‍ എല്ലാ വിഭാഗം ജനങ്ങളോടും അഭ്യര്‍ത്ഥിച്ച ഗവര്‍ണര്‍ അടിയന്തര പ്രാധാന്യത്തോടെ ക്രമസമാധാന റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായും  ട്വിറ്ററില്‍ കുറിച്ചു.

Read Also : ഹര്‍ത്താലില്‍ തകര്‍ത്തത് 100 കെ.എസ്.ആര്‍.ടി.സി ബസുകള്‍; ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്ന് നഷ്ടം ഈടാക്കുമെന്ന് തച്ചങ്കരി, ബാങ്ക് അക്കൗണ്ട് പൊലീസിന് കൈമാറി

ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപക ആക്രമണമാണുണ്ടായത്. പൊലീസിന് നേരെയും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും ജനങ്ങള്‍ക്ക് നേരെയും കല്ലേറും അക്രമവും ഉണ്ടായി.

സംസ്ഥാനത്തുടനീളമായി കെ.എസ്.ആര്‍.ടി സി ബസുകള്‍, സ്വകാര്യ വാഹനങ്ങള്‍ പൊലീസ് വാഹനങ്ങള്‍ എന്നിവയ്ക്ക് നേരെയും അക്രമമുണ്ടായി. സി.പി.ഐ.എം ബി.ജെ.പി ഓഫീസുകളും ആക്രമിക്കപ്പെട്ടു.

We use cookies to give you the best possible experience. Learn more